70 വയസുകാരനായ പിതാവിനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : 70 വയസുകാരനായ പിതാവിനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ബദ്വാര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കച്ചരി സ്വദേശി നന്ദിലാലിനെയാണ് മകന്‍ ലക്ഷ്മണ്‍ കുമാര്‍ (25) കൊലപ്പെടുത്തിയത്. തന്റെ ഭാര്യക്ക് അച്ഛനുമായി രഹസ്യബന്ധമുണ്ടെന്ന് ലക്ഷ്മണ്‍ സംശയിച്ചിരുന്നതായും ഇതേത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

മുംബൈയില്‍ ജോലിചെയ്യുന്ന ലക്ഷ്മണ്‍ കുമാര്‍ തിങ്കളാഴ്ചയാണ് കച്ചരിയിലെ വീട്ടില്‍ എത്തിയത്. തന്റെ ഭാര്യയുമായി അച്ഛന്‍ രഹസ്യബന്ധം പുലര്‍ത്തുന്നതായി ഇയാള്‍ സംശയിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഇതേച്ചൊല്ലി നന്ദിലാലും ലക്ഷ്മണും വഴക്കിട്ടു. ഇതിനിടെയാണ് ലക്ഷ്മണ്‍ കോടാലി കൊണ്ട് അച്ഛനെ വെട്ടിപരിക്കേല്‍പ്പിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് നന്ദിലാല്‍ മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...