അമ്പതു പൈസയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം പറവൂരില്‍ റെസ്റ്റോറന്റില്‍ കയറി ഉടമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2006 ജനുവരി പതിനേഴിനായിരുന്നു കേസിനാസ്പദമായ കൊലപാതകം. ചായ വിലയുമായി ബന്ധപ്പെട്ട് അമ്പതു പൈസയുടെ പേരില്‍ നടന്ന തര്‍ക്കത്തിനിടെയാണ് ഹോട്ടലുടമയായ സന്തോഷിനെ അനൂപ് കുത്തി കൊലപെടുത്തുകയായിരുന്നു. കേസില്‍ അനൂപിന്‍റെ രണ്ട് കൂട്ടു പ്രതികള്‍ക്കും നേരത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. പ്രതി അനൂപ് ജീവപര്യന്തത്തിന് പുറമെ 50,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു.

2006-ല്‍ കേസിലെ രണ്ടാം പ്രതിയായ സബീര്‍ സന്തോഷ് നടത്തി വന്നിരുന്ന മിയാമി റസ്റ്റോറന്റില്‍ രാവിലെ എത്തി ചായ കുടിച്ചതിനു ശേഷം രണ്ടു രൂപ കൊടുക്കുകയും ചെയ്തു. ചായയുടെ വില രണ്ടര രൂപയാണെന്നും 50 പൈസ കൂടി വേണം എന്നും പറഞ്ഞ സന്തോഷിനോട് സബീര്‍ തട്ടി കയറുകയും 100 രൂപ നോട്ട് മേശയിലേക്ക് എറിഞ്ഞു കൊടുത്തതിന് ശേഷം അവിടെ നിന്ന് പോയി. എന്നാല്‍ കുറച്ചു കഴിഞ്ഞു സുഹൃത്തുകളായ അനൂപ്, ഷിനോജ്, സുരേഷ്, എന്നിവരെയും കൂട്ടി സംഭവസ്ഥലത്തെത്തി സന്തോഷിനെ ആക്രമിച്ചു കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികളായ സബീര്‍, ഷിനോജ്, സുരേഷ് എന്നിവര്‍ നേരത്തെ കോടതി മുമ്പാകെ വിചാരണ നേരിട്ടുള്ളതാണ്. രണ്ടും മൂന്നും പ്രതികള്‍ മനപ്പൂര്‍വ്വമുള്ള നരഹത്യ കുറ്റം ചെയ്തതായി അപ്പോള്‍ തെളിഞ്ഞതിനാല്‍ അവരെ ഏഴു വര്‍ഷം കഠിന തടവിനു കോടതി ശിക്ഷിച്ചിരുന്നു. നാലാം പ്രതി സുരേഷിനെ നിരപരാധിയായി കണ്ട് വിട്ടയച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ ; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി...

0
തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ്...

ശബരിമല സ്വർണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണ...

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....