മുറിഞ്ഞകൽ – അതിരുങ്കൽ റോഡ്, തോടായി മാറി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ – മൂവാറ്റുപുഴ പാതയുമായി ബന്ധിക്കുന്ന മുറിഞ്ഞകൽ – അതിരുങ്കൽ തകര്‍ന്നു കിടക്കുന്നത് ജനങ്ങളെ വലക്കുന്നു. മുറിഞ്ഞകല്ലിൽ നിന്നും അതിരുങ്കൽ ഭാഗത്തേക്ക്‌ പോകുന്ന റോഡിൽ കല്ലുവിള ഭാഗത്താണ് റോഡ് കൂടുതൽ തകർച്ച നേരിടുന്നത്. പോത്ത്പാറ മേഖലയിൽ നിന്ന് പാറമടകളിൽ വന്നു പോകുന്ന അമിത ഭാരം കയറ്റിയ ടിപ്പർ ലോറികളാണ് റോഡ് തകർച്ചക്ക്‌ കാരണമാകുന്നത്. ബി എം ആൻഡ് ബി സി നിലവാരത്തിൽ നിർമ്മിച്ച റോഡിൽ വലിയ കുഴികൾ രൂപപ്പെട്ട് ചെളിയും മണ്ണും നിറഞ്ഞ അവസ്ഥയിലാണിപ്പോൾ.

തകർന്ന റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ക്ക് ദിവസവും അറ്റകുറ്റപണികളാണെന്ന്   ഓട്ടോ റിക്ഷ തൊഴിലാളികൾ പറയുന്നു. നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക്  റോഡിലെ ഈ കുഴിയിൽ വീണ് പരിക്ക് സംഭവിച്ചിട്ടുണ്ട്. അതിരുങ്കൽ, കുളത്തുമൺ, പോത്തുപാറ, കൂടൽ, പുന്നമൂട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ സഞ്ചരിക്കുന്നതും ഇതുവഴി ആണ്. മുമ്പ്  കോന്നി എം എൽ എ ഫണ്ടിൽ നിന്നും മുറിഞ്ഞകൽ – അതിരുങ്കൽ – പുന്നമൂട്- രാജഗിരി റോഡിന് 15 കോടി രൂപ അനുവദിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...