സംഗീത സംവിധായകൻ കൊച്ചിൻ അലക്‌സ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് (കൊച്ചിൻ അലക്‌സ്- 82) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലായിരുന്നു അന്ത്യം. കുണ്ടന്നൂർ നെടുംപറമ്പിൽ കുടുംബാംഗമായ കൊച്ചിൻ അലക്സ് കാലങ്ങളായി ചെന്നൈയിലാണ് താമസം. സ്‌നേഹ സമ്മാനം, ലില്ലിപ്പൂക്കൾ ചുവന്നപ്പോൾ, ജൻമശത്രു, നീ അരികിൽ ഞാൻ അകലെ, കാമലോല തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനായിരുന്നു. ഒട്ടേറെ ആൽബങ്ങൾക്കും നാടകഗാനങ്ങൾക്കും ഈണം നൽകുകയും പാടുകയും ചെയ്തിട്ടുണ്ട്. ചെന്നൈയിൽ മലയാളം, തമിഴ് നാടകവേദിയിൽ ഒരുകാലത്ത് പശ്ചാത്തല സംഗീതത്തിൽ മുൻനിരയിലുണ്ടായിരുന്നത് അലക്‌സായിരുന്നു. ഒട്ടേറെ സിനികമൾക്കുവേണ്ടി ശബ്ദം നൽകിയിട്ടുണ്ട്.

കെ.ജെ. യേശുദാസ്, വാണി ജയറാം, എസ്.പി ബാലസുബ്രഹ്മണ്യം, എസ്. ജാനകി, സുജാത മോഹൻ, എം.ജി. ശ്രീകുമാർ തുടങ്ങിയ പ്രമുഖ ഗായകർ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള കലൈഞ്ജർ കണ്ണദാസന്റെ പ്രമുഖ നാടകട്രൂപ്പിലും ഇദ്ദേഹം ഏറെനാൾ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലില്ലി (ലളിത). മക്കൾ: എ. വിമൽ ആന്റണി, എൻ.എ. രാജീവ് സോളമൻ. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെന്നൈയിൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...