മുസ്ലീം ജമാഅത്ത് മുഹർറം ഫ്രീഡം ഫെസ്റ്റ് 2022 സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുസ്ലീം ജമാഅത്ത് മുഹർറം ഫ്രീഡം ഫെസ്റ്റ് 2022 സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്റ് ഹാജി എച്ച്. ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ എൻ ബിസ്മില്ലാഖാൻ സ്വാഗതം പറഞ്ഞു. പത്തനംതിട്ട എംപി ശ്രീ ആന്റോ ആന്റണി 75ാം സ്വാതന്ത്ര ദിന സന്ദേശം നൽകി. ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ അൽ ഖാസിമി മൗലവി മുഹർറം സന്ദേശം നൽകി. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ടി സക്കീർ ഹുസൈൻ വിദ്യാഭ്യാസത്തിൽ മികവ് കാട്ടിയ കൂട്ടികൾക്ക് മൊമെന്റോ നൽകി അനുമോദിച്ചു. 80 വയസ്സിന് മുകളിലുള്ള ജമാഅത്ത് അംഗങ്ങളെ സീനിയർ കമ്മിറ്റി മെമ്പർ ഹബീബ് സാർ അഴൂർ ആദരിക്കുകയും ഗസറ്റഡ് ഓഫീസർമാരായി സർവ്വീസിലുള്ളവരെയും റിട്ടയർ ചെയ്തരെയും സർക്കാതിര സർവ്വീസുകളിലും വിദേശത്തും ഉന്നത നിലയിലുള്ള അംഗങ്ങളെ ജമാഅത് സെക്രട്ടറി അബ്ദുൽ നജീബ് ആദരിക്കുകയും ചെയ്തു.

ജമാഅത്ത് അംഗങ്ങളായ മുൻ സ്റ്റാറ്റിസ്റ്റിക്കൽ ഡയറക്ടർ എ.മീരസാഹിബ്‌ , ജില്ലാ ജഡ്ജി ഹഫീസ് മുഹമ്മദ്, മിൽമ മുൻ അസിസ്റ്റന്റ് ഡയറക്ടർ അയ്യൂബ് എന്നിവർ മറുപടി പ്രസംഗം നടത്തി. “സമുദായത്തിന്റെ ആത്മീയ-ബൗദ്ധിക വളർച്ചക്ക് നമുക്ക് വഹിക്കാവുന്ന പങ്ക് ” എന്ന വിഷയത്തെ അധികരിച്ച് ചർച്ചയും നടന്നു. ചർച്ച ജോയിന്റ് സെക്രട്ടറി അൻസാരി കമ്മിറ്റി അംഗങ്ങളായ രാജൻ എസ്, ഷമീർ. എസ് റഷീൻ, എം മീരാ സാഹിബ്‌, ബൈജു ശരീഫ് മുഹമ്മദ്‌ അനീഷ്‌ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ജമാഅത് ട്രഷറർ റിയാസ്.എ.ഖാദർ നന്ദി രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...