മലങ്കര കാത്തലിക്ക് അസോസിയേഷൻ വെണ്ണികുളം മേഖലയുടെ സ്വാതന്ത്ര ദിനാഘോഷം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലങ്കര കാത്തലിക്ക് അസോസിയേഷൻ എംസിഎ വെണ്ണികുളം മേഖലയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 75ആം സ്വാതന്ത്ര ദിനാഘോഷവും സഭയുടെ അൽമായ സംഗമവും സംയുക്തമായി ആഘോഷിച്ചു. ഇന്നലെ രാവിലെ 9.30 ന് രജിസ്ട്രേഷനോടുകൂടി വെണ്ണികുളം സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ വെച്ചു നടന്നു. വെണ്ണിക്കുളം മേഖല പ്രസിഡന്റ് റോക്കി ചെമ്പോതിനാൽ അധ്യക്ഷത വഹിച്ചു. ബാബുകുട്ടി വെള്ളിക്കര സ്വാഗതം പറഞ്ഞു. ആമുഖ സന്ദേശം എം സി എ യൂണിറ്റ് വൈദിക ഉപദേഷ്ടാവ് തോമസ് കൊടുനാട്ടുകുന്നേൽ ഡിസ്റ്റിക് വികാരി ജോസ് പൊയ്കയിൽ അച്ഛൻ ഈ മഹാസംഗമം ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ സ്വാതന്ത്ര ദിനവും ഭാരത സഭയും എന്ന വിഷയത്തിൽ കെസിബിസി സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ റവ ഫാ റൊമാൻസ് ആന്റണി ക്ലാസ് നയിച്ചു. ഭാരതത്തിന്റെ 75 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഗമത്തിന് കടന്നുവന്ന വിമുക്തഭടൻമാരെ മേഖലാ വൈദിക ഉപദേഷ്ടാവ് ഫാദർ തോമസ് കൊടുനാട്ടുകുന്നേൽ കോർ-എപ്പിസ്കോപ്പാ പൊന്നാട അണിയിച്ച് ആദരിച്ചു. അനീഷ് ഇരവിപേരൂർ ആശംസകൾ നൽകി പ്രസംഗിച്ചു. വിനോദ് കളകുടി നന്ദി പറഞ്ഞു.

ഈ സംഗമത്തിന് വേണ്ട ക്രമീകരണങ്ങൾ നൽകിയ എംസിഎ മേഖല വൈദിക ഉപദേഷ്ടാവ് കൊടുന്നാട്ട്കുന്നേൽ, കുന്നേൽ കോർ-എപ്പിസ്കോപ്പാ, യൂണിറ്റ് വൈദിക ഉപദേഷ്ടാകൾ, വിനോദ് കളകുടി, ബാബുക്കുട്ടി വെള്ളിക്കര, സജി പുല്ലാട്, രൂപത ഭാരവാഹികൾ, യൂണിറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷിജോ കല്ലടയിൽ, സ്റ്റാൻലി, വെണ്ണിക്കുളം എംസിഎ യൂണിറ്റ്, എം സി വൈ എം മേഖലാ സമിതി അംഗങ്ങൾ, എം സി വൈ എം വെണ്ണിക്കുളം യൂണിറ്റ്, എം സി വൈ എം കുരിശുമൂട്ടം യൂണിറ്റ്, ഹണി വരിക്ക പ്ലാമൂട്ടിൽ, ജെസ്സി വെണ്ണിക്കുളം, സിജി ജോസ് മേടയിൽ, എം സി എ യൂണിറ്റ് പ്രസിഡണ്ടുമാർ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....