രാജ്യത്തെ പ്രതിപക്ഷ ഐക്യം ; പൂര്‍ണ്ണമായും സഹകരിക്കാന്‍ ലീഗ് തയ്യാറാണെന്ന് ഇടി മുഹമ്മദ് ബഷീര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ത്യയിലെ പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാക്കുന്ന കാര്യത്തില്‍ പൂര്‍ണ്ണമായും സഹകരിക്കാന്‍ മുസ്ലിംലീഗ് തയാറാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി ടി എം സി നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വിളിച്ച്‌ ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഇടി മുഹമ്മദ് ബഷീര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിരിക്കുന്നത് തന്നെ രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക് ആവേശം പകരുന്ന ഒരു സന്ദേശം ആണെന്ന് അഭിപ്രായപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

ഒത്തു പിടിച്ചാല്‍ ഇന്ത്യയില്‍ പ്രതിപക്ഷ ഐക്യമെന്നത് യാഥാര്‍ത്ഥ്യമാകുമെന്നതിന് ശുഭ ലക്ഷണങ്ങളാണിന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രകടമായത്. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചുകൂട്ടിയ യോഗത്തില്‍ ഇന്ത്യയിലെ പ്രമുഖരായ എല്ലാ ബി. ജെ. പിയിതര രാഷ്ട്രീയപാര്‍ട്ടികളും പങ്കെടുക്കുകയുണ്ടായി. സമ്പൂര്‍ണ്ണമായ ഒരു പ്രതിപക്ഷ പ്രാതിനിധ്യം ഉണ്ടെന്ന് പറയാവുന്ന യോഗമായിരുന്നുവിത്‌.

യോഗത്തില്‍ വന്ന ചര്‍ച്ചകളില്‍ ഇന്ത്യയെ രക്ഷിക്കാവുന്ന ഏകമാര്‍ഗ്ഗം പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നു ഫാസിസ്റ്റ് ഭരണ കൂടത്തെ എതിര്‍ക്കുകയാണെന്ന് മമതാ ബാനര്‍ജി തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. എന്താണ് അഗ്നിപഥ്, ആരാണ് അഗ്നിവീരര്‍; 4 വര്‍ഷം മാത്രം സൈനിക സേവനം, നേട്ടങ്ങളും കോട്ടങ്ങളും രാജ്യത്തെ ആകെ നാശത്തിലേക്ക് നയിക്കുന്ന നടപടികളാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ എടുത്തു കൊണ്ടിരിക്കുന്നതെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മറന്നു ഇന്ത്യയിലെ എല്ലാ കക്ഷികളും ഇതിനെ യോജിച്ച്‌ എതിര്‍ക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്‍. സി. പി നേതാവ് ശരത് പവാര്‍ യോഗത്തില്‍ അധ്യക്ഷ വഹിച്ചു.

ഇന്ത്യയിലെ പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാക്കുന്ന കാര്യത്തില്‍ പൂര്‍ണ്ണമായും സഹകരിക്കാന്‍ മുസ്ലിംലീഗ് തയാറാണെന്ന് യോഗത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിരിക്കുന്നത് തന്നെ രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക് ആവേശം പകരുന്ന ഒരു സന്ദേശം ആണെന്നും അഭിപ്രായപ്പെട്ടു. രാഷ്‌ട്രപതി സ്ഥാനത്തേക്ക് ഒരു പൊതു സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചിരുന്ന് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താം എന്ന കാര്യത്തില്‍ യോഗത്തില്‍ അഭിപ്രായ സമന്വയം ഉണ്ടായി. സ്ഥാനാര്‍ത്ഥി ആരായിരിക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഓരോ കക്ഷികളും അടുത്ത യോഗത്തില്‍ നിര്‍ദേശിക്കുന്ന അഭിപ്രായങ്ങള്‍ക്കനുസരിച്ച്‌ പൊതുസ്ഥാനാര്‍ഥിയെ തീരുമാനിക്കാം എന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. ഇന്ത്യയിലെ ജനാധിപത്യ മതേതരത്വ വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കാന്‍ ഈ യോഗത്തിന് സാധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...