മുസ്‌ലിം യൂത്ത് ലീഗ് ദക്ഷിണ മേഖല സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുസ്‌ലിം യൂത്ത്‌ലീഗ് ദക്ഷിണ മേഖല സമ്മേളന പ്രചരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഉജ്ജ്വല തുടക്കം. പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനായി 101 അംഗ ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു.  മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ.അബ്ദുൽ റഹ്മാൻ മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിയുടെ ചെയർമാനായി ജില്ലാ ലീഗ് പ്രസിഡന്റ് ടി.എം. ഹമീദും ജനറൽ കൺവീനറായി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫായും കൺവീനറായി യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് സലീമും വർക്കിംഗ് ചെയർമാനായി സമദ് മേപ്രത്തും ട്രഷററായി ജാഫർ ഖാനും ഉൾപ്പടെ 101 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.

“സ്വത്വ രാഷ്ട്രീയം, സാമൂഹിക പുരോഗതിക്ക് “എന്ന പ്രമേയത്തിൽ മാർച്ച് 26 ന് ആലപ്പുഴയിൽ വെച്ചാണ് മുസ്‌ലിം യൂത്ത്‌ലീഗ് ദക്ഷിണ മേഖല സമ്മേളനം നടത്തുന്നത്. സ്വത്വ രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം സൃഷ്ടിക്കാൻ വേണ്ടി നടത്തപ്പെടുന്ന സമ്മേളനം വൻ വിജയമാക്കാൻ നേതാക്കൾ അഭ്യർത്ഥിച്ചു.

സംഘാടക സമിതിയിലെ മറ്റ് ഭാരവാഹികൾ അഡ്വ.മുഹമ്മദ് അൻസാരി, വി ഐ ഷാനവാസ്, എ.ഷാജഹാൻ, എ.കെ. അക്ബർ, തെക്കേത്ത് അബ്ദുൽ കരീം, എൻ എ നൈസാം , സുബൈർ കുട്ടി, നിയാസ് റാവുത്തർ, സിയാ മജീദ്, ഷെഹൻ ഷാ, ഇൽയാസ് വായ്പൂർ, അമീർ ആസാദ്, ഫിറോസ് ഖാൻ വായ്പൂർ, സജീർ പേഴുംപാറ (വൈസ് ചെയർമാൻ) അഡ്വ. അൻസലാഹ് മുഹമ്മദ്, കെ.എം. മുഹമ്മദ് സലീം, എ സഗീർ ,ടി.എ.എം.ഇസ്മാഈൽ, ഉനീസ് ഊട്ടുകുളം, ടി എ അൻസാരി, അടൂർ നൗഷാദ്, അഡ്വ ഇബ്രാഹിം കുട്ടി, ടി ടി യാസീൻ, റഫീഖ് ചാമക്കാല, ഫൈസൽ കാച്ചാനിൽ ,ഷാൻ പുള്ളേലിൽ, നിയാസ് ഖാദർ,മുഹമ്മദ് ഷാഫി, മുഹമ്മദ് സാലിഹ്, തൗഫീഖ് എം. കൊച്ചു പറമ്പിൽ (ജോയിന്റ് കൺവീനർ)

സബ് കമ്മിറ്റികൾ

പ്രോഗ്രാം കമ്മറ്റി : ചെയർമാൻ : നിയാസ് റാവുത്തർ, കൺവീനർ : റഫീഖ് ചാമക്കാല

പബ്ലിസിറ്റി :
ചെയർമാൻ  : സിയാ മജീദ് , കൺവീനർ
ഇൽയാസ് വായ്പൂർ
അംഗങ്ങൾ: ഫൈസൽ എം.എസ്, ഷിഹാബുദ്ദീൻ

ഫുഡ് ആൻഡ് ട്രാൻസ്പോർട്ടിംഗ്
ചെയർമാൻ : ഫൈസൽ കാച്ചാനിൽ , കൺവീനർ : അമീർ ആസാദ്
അംഗങ്ങൾ . : സലാം പള്ളിക്കൽ, അക്ബർ, റിയാസ് എച്ച്

ഫിനാൻസ് :
ചെയർമാൻ : നിയാസ് അബ്ദുൽ ഖാദർ
കൺവീനർ : മുഹമ്മദ് സാലിഹ്
അംഗങ്ങൾ:  ടി
ടി .യാസീൻ ,നജീബ് പമ്പാവാലി , സിറാജ് പീടികയിൽ

റജിസ്ട്രേഷൻ
ചെയർമാൻ : ഷെഹൻ ഷാ, കൺവീനർ : മുഹമ്മദ് ഷാഫി
അംഗങ്ങൾ: അൻസിൽ , സൈഫുദ്ദീൻ, റാഷിദ് പന്തളം
സംഘാടക സമിതി രൂപീകരണ യോഗം  ജില്ലാ ലീഗ് പ്രസിഡന്റ് ടി.എം. ഹമീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം അലി അസ്കർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. റിയാസ് സലിം മാക്കാർ , സമദ് മേപ്രത്ത് ,അഡ്വ. മുഹമ്മദ് അൻസാരി, അഡ്വ. അൻസലാഹ് മുഹമ്മദ്, ജാഫർ ഖാൻ തുടങ്ങിയവർ സംസാരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...