പതഞ്ജലി കടുകെണ്ണയില്‍ മായം : രാജസ്ഥാനിലെ കടുകെണ്ണ ഫാക്ടറി പൂട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

ആല്‍വാര്‍ : ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കമ്പിനി പുറത്തിറക്കുന്ന കടുകെണ്ണയില്‍ മായം കണ്ടെത്തി. ഇതേതുടര്‍ന്ന് രാജസ്ഥാനിലെ അല്‍വാറിലുള്ള കടുകെണ്ണ ഉല്‍പാദന ഫാക്ടറി പൂട്ടിച്ചു.

ആല്‍വാര്‍ ജില്ലയിലെ ഖൈര്‍ത്താലിലെ മില്ലില്‍ ഉത്പാദിപ്പിക്കുന്ന പതഞ്ജലി ബ്രാന്‍ഡ് കടുകെണ്ണയില്‍ മായം ചേര്‍ക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫാക്ടറി അടച്ചുപൂട്ടിയത്. ‘സിംഹാനിയ’ ഓയില്‍ മില്ലിലാണ് വ്യാഴാഴ്ച രാത്രി റെയ്ഡ് നടന്നത്. പതഞ്ജലിയുടെ സ്റ്റിക്കര്‍ പതിച്ച ധാരാളം എണ്ണക്കുപ്പികള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

നേരത്തെ മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പതഞ്ജലിയുടെ നിരവധി ഉത്പന്നങ്ങള്‍ക്ക് സൈനിക കാന്റീനില്‍ നിന്ന് ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പതഞ്ജലി ഉത്പാദിപ്പിക്കുന്ന കടുകെണ്ണക്ക് സോള്‍വന്റ് എക്‌സ്ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്.ഇ.എ) അംഗീകാരം നിഷേധിച്ചിരുന്നു. മറ്റ് എല്ലാ കമ്പിനികളുടെ എണ്ണയിലും മായം ചേര്‍ക്കുന്നുവെന്ന് ആരോപിക്കുന്ന തരത്തില്‍ പതഞ്ജലി പുറത്തിറക്കിയ പരസ്യത്തെയും എസ്.ഇ.എ എതിര്‍ത്തിരുന്നു.

അടുത്തിടെ അലോപ്പതി ചികിത്സയെ വിമര്‍ശിച്ചതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആയിരം കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനിടെയാണ് രാംദേവിന് വീണ്ടും തിരിച്ചടിയുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...