മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ ഒരു ലോഡ് അവശ്യസാധങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ഇതരസംസ്ഥാന  തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിന് മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ ഒരു ലോഡ് അവശ്യസാധനങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. 2000 കിലോ സവാള, 1000 കിലോ ഉരുളക്കിഴങ്ങ്, 900 കിലോ പാം ഓയില്‍, 10 കിലോ മുളകുപൊടി, 300 കിലോ തുവര പരിപ്പ്, മല്ലിപൊടി എന്നീ ഭക്ഷ്യധാന്യങ്ങളാണ് എത്തിച്ചത്. മുത്തൂറ്റ് ഫിന്‍ കോര്‍പ് പത്തനംതിട്ട റീജിയണല്‍ മാനേജര്‍ കെ.എ വര്‍ഗീസ് സാധനങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാമിന്റെ അഭ്യര്‍ഥന പ്രകാരം മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ മുത്തൂറ്റാണ് സഹായം എത്തിച്ചത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി നോഡല്‍ ഓഫീസര്‍ വി.എസ്. വിജയകുമാര്‍, ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ സി.പി. രാജേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...