കോൺ​ഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കത്തിൽ പ്രതികരണവുമായി എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺ​ഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കത്തിൽ പ്രതികരണവുമായി എം.വി ഗോവിന്ദൻ. കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടതെന്നും ബലാബലമാകും എന്നൊക്കെ കരുതിയെന്നും അദ്ദേഹം പറഞ്ഞു. പട പാളയത്തിൽ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയം. കേരളത്തിൻ്റെ വളർച്ചക്ക് അനിവാര്യമായ ഏറ്റവും വലിയ കാര്യമാണ് എൽഡിഎഫിന്റെ മൂന്നാം വരവ്. അത് ജനങ്ങൾ മനസിലാക്കുന്നുവെന്നും എം.വി ഗോവിന്ദൻവികസനത്തിലെ നിസഹകരണം യുഡിഎഫിന്റെ അന്ത്യം കുറിക്കും.

ഒരു വികസനത്തിനും കൂട്ടുനിൽക്കില്ലെന്ന പ്രതിപക്ഷ രാഷ്ട്രീയം അവർക്ക് വിനയാകും. യുഡിഎഫിൽ നിന്ന് മുഖ്യമന്ത്രിയാകാൻ മൂന്നുപേരാണ്. കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. തങ്ങൾക്കും ചില പ്രശ്നങ്ങളുണ്ട് അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി. അബ്ദുറഹ്മാൻ്റെ സ്ഥാനാർഥിത്വത്തിലും അദ്ദേഹം പ്രതികരിച്ചു. അബ്ദുറഹ്മാൻ സ്വതന്ത്രനാണെന്നും എവിടെയാണ് മത്സരിക്കുന്നത് എന്ന് അബ്ദുറഹ്മാൻ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിക്കാൻ ബാക്കിയുള്ള സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും മറുപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...