അദാനിയുടെ താത്പര്യം സംരക്ഷിക്കുന്ന ഇരട്ട എന്‍ജിന്‍ കൊണ്ട് രാജ്യം രക്ഷപ്പെടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : അദാനിയുടെ താത്പര്യം സംരക്ഷിക്കുന്ന ഇരട്ട എന്‍ജിന്‍ കൊണ്ട് രാജ്യം രക്ഷപ്പെടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ 73ാം രക്തസാക്ഷി ദിനാചരണം കോട്ടാത്തല ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മുതലാളിയെ ലോക മുതലാളിയാക്കി മാറ്റാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ അതിന്റെ ഭാഗമാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ മൂന്നാമനായി അദാനി മാറി.

ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വന്നിട്ടും ഗുജറാത്തും യു.പിയും വികസിച്ചില്ല. യു.പിയില്‍ 48 ശതമാനമാണ് ദാരിദ്ര്യം. വിഭവങ്ങളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ദരിദ്രരുമുള്ളത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നു. എന്നാല്‍ കേരളത്തില്‍ ദാരിദ്ര്യം 0.7 ശതമാനം മാത്രമാണ്. നാലുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ അതിദാരിദ്ര്യം പൂര്‍ണമായും ഇല്ലാതാക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ദിനാചരണ കമ്മിറ്റി ചെയര്‍മാന്‍ എന്‍.സജമോന്‍ അദ്ധ്യക്ഷനായി. മന്ത്രി കെ.എന്‍ ബാലഗോപാല്‍, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാല്‍, കെ.വരദരാജന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ് സുപാല്‍, സി.പി.എം കൊട്ടാരക്കര എരിയാ സെക്രട്ടറി പി.കെ ജോണ്‍സന്‍, നെടുവത്തൂര്‍ ഏരിയാ സെക്രട്ടറി ജെ.രാമാനുജന്‍, സി.പി.ഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ.എസ് ഷാജി, നെടുവത്തൂര്‍ മണ്ഡലം സെക്രട്ടറി ആര്‍.മുരളീധരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാല്‍, ദിനാചരണ കമ്മിറ്റി സെക്രട്ടറി എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൃദ്ധസദനങ്ങളുടെ പേര് മാറ്റാൻ നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്...

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണ പരീക്ഷ ആഗസ്റ്റ് 13 മുതൽ

0
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണ പരീക്ഷ ആഗസ്റ്റ് 13 മുതൽ 20...

കുമ്പനാട് നിന്നും മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ കാണാതായി : അന്വേഷണത്തില്‍ പങ്കാളികളാകുക

0
കോഴഞ്ചേരി : മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ വീട്ടിൽ നിന്നും കാണാതായതായി പരാതി....

കോന്നി ആര്‍.സി.ബി ഗ്യാസ് ഏജന്‍സിയുടെ വിതരണ പരിധി വെട്ടിക്കുറച്ചു : താലൂക്ക് സപ്ലെ ഓഫീസറുടെ...

0
കോന്നി : കോന്നി ആര്‍.സി.ബി ഗ്യാസ് ഏജന്‍സിയുടെ വിതരണ പരിധി വെട്ടിക്കുറച്ച കോന്നി...