കേരളത്തിന് ഒന്നും അസാധ്യമല്ല ; ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം പി.രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ അഭിമാനമായ ഐഎന്‍എസ് വിക്രാന്ത് കാണണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഇന്ത്യയില്‍ ആദ്യമായി വിമാനവാഹിനി കപ്പല്‍ നിര്മിച്ചത് കേരളത്തിലാണെന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാമെന്നും പി രാജീവ് പറഞ്ഞു.

വിക്രാന്ത് ഇന്ത്യയുടെ വ്യവസായോല്പ്പാദനത്തിലെ ചരിത്ര സന്ദര്ഭം കൂടിയാണെന്ന് പ്രധാനമന്ത്രി ഉള്പ്പെടെ വിശേഷിപ്പിക്കുകയുണ്ടായി. കൊച്ചിന്‍ ഷിപ്പിയാര്ഡ് എന്ന പൊതുമേഖല സ്ഥാപനമാണ് വിക്രാന്ത് നിര്മിച്ചത്. മൂവായിരത്തിലധികം തൊഴിലാളികളാണ് നിര്മാണത്തില്‍ നേരിട്ട് പങ്കാളികളായത്. അതില്‍ നൂറുകണക്കിന് സ്ഥിരം തൊഴിലാളികളും ആയിരക്കണക്കിന് കോണ്‍ട്രാക്‌ട് തൊഴിലാളികളുമുണ്ട്. സ്ഥിരം തൊഴിലാളികള്ക്ക് സിഐടിയുവും ഐഎന്ടിയുസിയും ബിഎംഎസും ഉള്പ്പെടെയുള്ള യൂണിയനുകളുണ്ട്.

കോണ്‍ട്രാക്‌ട് തൊഴിലാളികള് സിഐടിയു യൂണിയനിലാണ്. എല്ലാ തൊഴിലാളി യൂണിയനുകളുടെ നേതാക്കളും അഭിമാനത്തോടെ അതിഥികളെ സ്വീകരിക്കാന് നില്ക്കുന്നുണ്ടായിരുന്നു. ഒരു സെക്കന്ഡ് പോലും പണിമുടങ്ങാതെ ഈ അഭിമാന പദ്ധതി വിജയിപ്പിക്കാന് ട്രേഡ് യൂണിയനുകള് നിതാന്ത ജാഗ്രത പുലര്ത്തി. മാനേജ്മെന്റും ഉത്തരവാദിത്തത്തോടെ നേതൃത്വം വഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...