യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും : മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുവാക്കളില്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി ഉത്പന്നങ്ങളുടെ ഉപഭോഗം വര്‍ധിക്കുന്നതു തടയാന്‍ കൃത്യമായ പരിശോധനകളും ബോധവത്ക്കരണവും നടത്തുമെന്നു മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എക്സൈസ് വകുപ്പിലേക്ക് പുതുതായി വാങ്ങിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ഉത്പന്നങ്ങളുടെ വിപണന ശൃംഖല കണ്ടെത്താനും തടയുന്നതിനും വകുപ്പ് സജ്ജമാണെന്നു മന്ത്രി പറഞ്ഞു. അമിതമായ മദ്യാസക്തി കുറയ്ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എക്സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണു പുതിയ വാഹനങ്ങള്‍ വാങ്ങിയത്. ഇതിനായി 86.72 ലക്ഷം രൂപയാണു ചെലവഴിച്ചത്. വകുപ്പിലേക്ക് ഈ വര്‍ഷം വാഹനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതിനായി പദ്ധതിയിനത്തില്‍ 3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വകുപ്പിനെ ആയുധവത്ക്കരിക്കുന്നതിന്റെ ഭാഗമായി 60 പിസ്റ്റലുകള്‍ ഉള്‍പ്പെടെ വിവിധ ഉപകരണങ്ങള്‍ വാങ്ങി. പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതിനായി മൂന്നു ആധുനിക ചോദ്യം ചെയ്യല്‍ മുറികളും സ്ഥാപിച്ചു. ചെക്ക് പോസ്റ്റുകള്‍ സുതാര്യമാക്കുന്നതിനായി നിലവിലുള്ള 14 എണ്ണത്തിന് പുറമെ 8 ചെക്ക് പോസ്റ്റുകളില്‍ കൂടി സി.സി.ടി.വി സ്ഥാപിച്ചു. ഫെല്‍ഡ് ഓഫീസുകളിലെ എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങളുടെ നിരീക്ഷണം ശക്തമാക്കുന്നതിനു 11.55 ലക്ഷം ചെലവഴിച്ച ജി പി എസ് സംവിധാനവും ഈ വര്‍ഷം നടപ്പാക്കും.

എക്സൈസ് കമ്മീഷണറേറ്റില്‍ നടന്ന പരിപാടിയില്‍ എക്സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്‍, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ (ഭരണം) ഡി. രാജീവ്, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ഇ.എന്‍ സുരേഷ്, വിജിലന്‍സ് ഓഫിസര്‍ എം.മുഹമ്മദ് ഷാഫി, ജോയിന്റ് എക്സൈസ് കമ്മീഷണര്‍മാരായ എ.എസ് രഞ്ജിത്, എ.ആര്‍ സുള്‍ഫിക്കര്‍, ആര്‍ ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...