മൈലപ്രാ പഞ്ചായത്തും കയ്യൊഴിഞ്ഞു ; പള്ളിപ്പടിയിലെ കെട്ടിടങ്ങള്‍ അനധികൃതം – നിര്‍മ്മാണത്തിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രാ പള്ളിപ്പടിയിലെ കെട്ടിടങ്ങള്‍ അനധികൃതം, നിര്‍മ്മാണത്തിനു അനുമതി നല്‍കിയിട്ടില്ല, ഗ്രാമ പഞ്ചായത്തും കയ്യൊഴിഞ്ഞു. മൈലപ്രാ പള്ളിപ്പടി മുതല്‍ 100 മീറ്റര്‍ താഴെ പഞ്ചായത്ത് അതിര്‍ത്തിവരെ വയലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മൈലപ്രാ ഗ്രാമ പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി വിവരാവകാശ രേഖയില്‍ വ്യക്തമാക്കി. വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ കാറ്റാടിക്കല്‍ ആണ് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതോടെ മൈലപ്രാ പള്ളിപ്പടിയിലെ അനധികൃത കയ്യേറ്റവും വയല്‍ നികത്തലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വന്‍ വിവാദത്തിലേക്ക് നീങ്ങുകയാണ്.

2010 കാലയളവ്‌ മുതലാണ്‌ മൈലപ്രാ പള്ളിപ്പടിയിലെ വയലുകള്‍ നികത്താന്‍ തുടങ്ങിയത്. പണക്കൊഴുപ്പും രാഷ്ട്രീയ പിന്‍ബലവുമായിരുന്നു ഭൂമാഫിയയുടെ ധൈര്യം. അന്നത്തെ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയെങ്കിലും അത് കീറി തോട്ടിലെറിഞ്ഞു. തുടര്‍ന്ന് തഹസീല്‍ദാര്‍ ഇടപെട്ടെങ്കിലും അതും പരാജയപ്പെട്ടു. അനധികൃതമായി നികത്തിയ നിലം പൂര്‍വ സ്ഥിതിയില്‍ ആക്കണമെന്നും കയ്യേറിയ മൈലപ്രാ ചെറിയതോട് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  2011ല്‍ അടൂര്‍ ആര്‍.ഡി.ഓ ഉത്തരവ് നല്‍കിയെങ്കിലും ആ ഉത്തരവും മൈലപ്രാ വലിയതോട്ടിലൂടെ ഒഴുകിപ്പോയി. ഇത് സംബന്ധിച്ച രേഖകളും തെളിവുകളും സംഘടിതമായി നശിപ്പിക്കുകയായിരുന്നു. മൈലപ്രാ പഞ്ചായത്ത് കയ്യൊഴിഞ്ഞതോടെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് വ്യക്തമായി. നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത പഞ്ചായത്തും ഇതോടെ വെട്ടിലാകും.

പള്ളിപ്പടിയിലെ വയല്‍ നികത്തല്‍ സംബന്ധിച്ച രേഖകളൊന്നും മൈലപ്രാ വില്ലേജ് ഓഫീസിലും ഇല്ലെന്ന് വില്ലേജ് ഓഫീസറും വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയിരുന്നു. ഭൂമാഫിയായുടെ ഇംഗിതത്തിനു വഴങ്ങി റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇവയൊക്കെ നശിപ്പിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. വിഷയം കോടതിയില്‍ എത്തുന്നതോടെ ഇവിടെ ജോലിചെയ്തിരുന്നവരും വിരമിച്ചവരും ഉത്തരം പറയേണ്ടിവരും. കോട്ടയം അയ്മനം ഗ്രാമപഞ്ചായത്തില്‍ കെട്ടിട നമ്പര്‍ തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ സെക്രട്ടറിമാരെ അറസ്റ്റ് ചെയ്യുവാന്‍ ഒരുങ്ങുകയാണ് ഇ.ഡി. മൈലപ്രായിലും ശക്തമായ നിയമനടപടിയും അന്വേഷണവും ഉണ്ടാകും.

കഴിഞ്ഞ 12 വര്‍ഷക്കാലമായി മൈലപ്രാ വില്ലേജ് ഓഫീസും പഞ്ചായത്ത് ഓഫീസും കേന്ദ്രീകരിച്ച് വന്‍ അഴിമതി നടന്നുവെന്നാണ് സംശയിക്കുന്നത്. ചാമക്കാലായില്‍ സാംകുട്ടിയും പെട്രോള്‍ പമ്പ് ഉടമയുമാണ് ഇവിടെ വന്‍ തോതില്‍ നിലം നികത്തിയത്. ഇവിടെ അനുമതി നേടാതെ കെട്ടിടങ്ങള്‍ പണിയുകയുമായിരുന്നു. കോടതി ഇടപെടല്‍ ഉണ്ടാകുന്നതോടെ ഇവിടെ വയലുകള്‍ പൂര്‍വസ്ഥിതിയില്‍ ആക്കേണ്ടിവരും. നിര്‍മ്മാണങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റും. മൈലപ്രാ പള്ളിപ്പടി റോഡിലെ വെള്ളക്കെട്ടും ഇതോടെ ഒഴിവാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...