മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കുവാന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കുവാന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ വ്യക്തമാക്കി. ജീവനക്കാര്‍ കുറ്റക്കാരാണെങ്കില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും ആരെയും താന്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് ധനകാര്യ സ്ഥാപനങ്ങളൊക്കെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്,  പ്രത്യേകിച്ച് സഹകരണ മേഖലയിലുള്ള സ്ഥാപനങ്ങള്‍. മൈലപ്രാ സഹകരണ ബാങ്കില്‍ മാത്രമാണ് സാമ്പത്തിക പ്രതിസന്ധി എന്ന് വരുത്തിത്തീര്‍ക്കുവാന്‍ ഗൂഡ ശ്രമം നടന്നിട്ടുണ്ടെന്നും ജെറി വ്യക്തമാക്കി.

നിക്ഷേപകരെ കൂട്ടത്തോടെ ബാങ്കിലേക്ക് പറഞ്ഞുവിട്ട് നിക്ഷേപങ്ങള്‍ പിന്‍വലിപ്പിക്കുകയായിരുന്നു. പൊതുവേ സാമ്പത്തിക ഞെരുക്കത്തില്‍ക്കൂടി മുമ്പോട്ടു പോയ ബാങ്കിന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചു. പുറത്തറിയുന്നത് മിക്കതും ഉതിപ്പെരുപ്പിച്ച കെട്ടുകഥകളാണ്. ഇതൊക്കെ അന്വേഷണത്തിലൂടെ തെളിയുമെന്നും തന്റെ കുടുംബ സ്വത്തുക്കള്‍പോലും നഷ്ടപ്പെടുത്തിയാണ് താന്‍ പൊതു പ്രവര്‍ത്തനം നടത്തിയതെന്നും നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് ഒളിച്ചോടില്ലെന്നും ഏതന്വേഷണവും നേരിടാന്‍ താന്‍ ഒരുക്കമാണെന്നും ജെറി ഈശോ ഉമ്മന്‍ വ്യക്തമാക്കി. മൈലപ്ര പോലുള്ള ഗ്രാമപ്രദേശത്ത് കര്‍ഷകരും സാധാരണ ജനങ്ങളും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെയാണ്. പതിറ്റാണ്ടുകളിലൂടെ നേടിയെടുത്തതാണ് ഈ സ്ഥാപനത്തോട് ജനങ്ങള്‍ക്കുള്ള വിശ്വാസം.

ഈ ബാങ്കിനെ തകര്‍ക്കുവാന്‍ മുമ്പും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മൈലപ്രയില്‍ തലയെടുപ്പോടെ നിലനില്‍ക്കുന്ന ഈ പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം നിക്ഷേപകരെയും ബാങ്ക് ജീവനക്കാരെയും വഴിയാധാരമാക്കുക എന്നതാണ്. പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ബാങ്ക് നിലനിന്നാല്‍ മാത്രമേ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കൂ. ജീവനക്കാരുടെയും അവസ്ഥ ഇതാണ്. ബാങ്ക് പൂട്ടിക്കിടന്നാല്‍ ജോലി നഷ്ടപ്പെടുന്നത് നിരവധിപേര്‍ക്കാണ്. അതുകൊണ്ടുതന്നെ ബാങ്ക് സുഗമമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം ഉണ്ടാകണം. ഇല്ലെങ്കില്‍ തകരുന്നത് മികച്ച ഒരു സഹകരണ പ്രസ്ഥാനവും നിരവധിപേരുടെ ജീവിതവുമാണ്.

മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ആരുടേയും പണം നഷ്ടമാകില്ലെന്നും ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്നും  ഇതിനെ തരണം ചെയ്യുവാന്‍ കാലാവധി ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. അത്യാവശ്യമുള്ളവര്‍ മാത്രം പണം പിന്‍വലിക്കാന്‍ എത്തിയാല്‍തന്നെ ബാങ്ക് സാധാരണ ഗതിയിലേക്ക് വളരെവേഗം എത്തും. ലോണ്‍ കൊടുത്ത ഇനത്തില്‍ ബാങ്കിന് ലഭിക്കുവാനുള്ള പണം ഊര്‍ജ്ജിതമായി തിരികെ വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇനിയും ഒരു വിട്ടുവീഴ്ചയും ബാങ്ക് ചെയ്യില്ലെന്നും ജെറി ഈശോ ഉമ്മന്‍ പറഞ്ഞു. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ നിലവിലില്ല. ചുരുക്കം ചില നിക്ഷേപകര്‍ക്കെങ്കിലും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതൊക്കെ കഴിവതുംവേഗം പരിഹരിക്കുമെന്നും ജെറി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...