മരണത്തില്‍ ദുരൂഹത ; അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് ഭര്‍ത്താവ് സതീഷ്

For full experience, Download our mobile application:
Get it on Google Play

ഷാർജ: അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് ഭര്‍ത്താവ് സതീഷ്. അതുല്യയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഒന്നുകില്‍ കൊലപാതകമാകുമെന്നും അല്ലെങ്കില്‍ തന്നെ പേടിപ്പിക്കാന്‍ ചെയ്തതാവാമെന്നും സതീഷ് ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു.’ മൂന്ന് മാസം മുന്‍പ് അതുല്യ എന്റെ അനുവാദമില്ലാതെ ഗർഭം അലസിപ്പിച്ചു. നാട്ടില്‍ പോയി അമ്മയുടെ ഒപ്പം പോയാണ് ഗര്‍ഭം അലസിപ്പിച്ചത്. അത് എന്തിനാണെന്ന് ഇപ്പോഴും എനിക്കറിയില്ല. അതിന് ശേഷമാണ് എന്‍റെ ജീവിതം മാറി മറിഞ്ഞത്. ആ സംഭവത്തിന് ശേഷം അതുല്യ തറയിലാണ് കിടന്നുറങ്ങാറുള്ളത്’ സതീഷ് പറഞ്ഞു. ‘ഞാന്‍ അതുല്യയെ ഉപദ്രവിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. എല്ലാ ദിവസവും മദ്യപിക്കുന്ന ആളല്ല ഞാന്‍. പ്രമേഹ രോഗിയായതിനാല്‍ ദിവസവും ഇന്‍സുലിന്‍ എടുക്കാറുണ്ട്.

അവധി ദിവസങ്ങളിലാണ് മദ്യപിക്കാറുള്ളത്. ആ ദിവസങ്ങളില്‍ അവള്‍ എന്‍റെ വീഡിയോ എടുക്കാറുണ്ട്. അത് കാണുന്ന സമയത്ത് ഞാന്‍ അവളെ പ്രകോപിക്കാനായി പലതും പറയും. അവള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ഞാനും കരുതുന്നത്. ഒന്നുകില്‍ എന്നെ പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാകണം. കട്ടിലിന്‍റെ സ്ഥാനമെല്ലാം മാറിക്കിടന്നിരുന്നു. അതുല്യയും ഞാനും പൊസസ്സീവായിരുന്നു. ഞാന്‍ കൂട്ടുകാരോടോ വീട്ടുകാരോടോ സംസാരിക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു. സ്വന്തം അമ്മയോട് പോലും ഞാനിപ്പോള്‍ സംസാരിക്കാറില്ല. അവള്‍ പോയതിന് പിന്നാലെ ഞാനും ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ എന്‍റെ കാല് തറയില്‍ മുട്ടുകയായിരുന്നു’. സതീഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...