പള്ളി കോംപൗണ്ടിൽ ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തിയതിൽ അടിമുടി ദുരൂഹത

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പള്ളി കോംപൗണ്ടിൽ ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തിയതിൽ അടിമുടി ദുരൂഹത. ആശുപത്രിയിൽ ചികിത്സയിലുള്ള കൊഴിഞ്ഞാംപാറ സ്വദേശി 25 വയസുള്ള ഫ്രാങ്കോയെന്ന യുവതിയുടേതാണ് ഭ്രൂണം. തീർത്ഥാടക സംഘത്തിനൊപ്പം വാഹനത്തിലെത്തിയ യുവതിയുടെ വിശ്വാസ യോഗ്യമല്ലാത്ത മൊഴിയാണ് പോലീസിനെ കുഴയ്ക്കുന്നത്. പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടിച്ചിട്ടാണ് ആൺകുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് മൊഴി. ഫ്രാങ്കോയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിച്ച് വിശദമായ അന്വേഷണത്തിനാണ് പോലീസിൻ്റെ നീക്കം.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള തീര്‍ത്ഥാടക സംഘത്തിന്‍റെ ബസിനുള്ളിലാണ് യുവതി പ്രസവിച്ചത്. പള്ളിയുടെ സമീപം ബസ് നിര്‍ത്തുകയും കോമ്പൗണ്ടിൽ ഭ്രൂണം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണം ഉപേക്ഷിച്ചയാളെ പോലീസ് കണ്ടെത്തിയത്. യുവതി വിവാഹിതയും ഒന്നരവയസുളള കുട്ടിയുമുള്ളയാളാണെന്ന് പോലീസ് പറയുന്നു. പെട്ടെന്ന് പ്രസവ വേദന വന്നെന്നും പേടി കാരണമാണ് ഭ്രൂണം ഉപേക്ഷിച്ചതെന്നുമാണ് യുവതിയുടെ മൊഴി. എന്നാൽ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. യുവതിയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. യുവതി ചികിത്സയിലാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...