“ഇടത് നയവ്യതിയാനത്തിനുള്ള കനത്ത തിരിച്ചടി ; ആർഎസ്പി പഴയ പ്രതാപത്തിലേക്ക്” : എൻ.കെ. പ്രേമചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയം പിണറായി സർക്കാരിന്റെ ഇടത് നയവ്യതിയാനത്തിനെതിരായ ജനങ്ങളുടെ ശക്തമായ താക്കീതാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. കൊല്ലം ജില്ലയിലുൾപ്പെടെ ആർഎസ്പി നടത്തിയ ഉജ്ജ്വല തിരിച്ചുവരവ് പാർട്ടിയുടെ പഴയകാല പ്രതാപത്തിലേക്കുള്ള മടക്കയാത്രയുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലങ്ങളായി നിയമസഭയിൽ പ്രാതിനിധ്യമില്ലെന്ന ചീത്തപ്പേര് ഈ വിജയത്തോടെ ആർഎസ്പി മാറ്റിക്കുറിച്ചുവെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. പാർട്ടി മത്സരിച്ച അഞ്ച് സീറ്റുകളിൽ നാലിലും വിജയിക്കാൻ സാധിച്ചു. ഇതിൽ മൂന്ന് സീറ്റുകളിൽ പാർട്ടി ചിഹ്നത്തിലും പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുമാണ് വിജയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

2014-ൽ എൽഡിഎഫ് വിട്ടതുമായി ബന്ധപ്പെട്ട് തനിക്കും പാർട്ടിക്കുമെതിരെ നടന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമുള്ള മറുപടിയാണ് ഈ ജനവിധിയെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മിനെ ഗ്രസിച്ചിരിക്കുന്ന ‘അന്യവർഗ്ഗ സ്വാധീനവും’ ഇടത് നയവ്യതിയാനവുമാണ് ഈ പരാജയത്തിന് കാരണമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...