എൽഡിഎഫ് നേരിട്ട കനത്ത തോൽവി പിണറായി വിജയനെതിരായ വിധി എഴുത്താണെന്ന് സെബാസ്റ്റ്യൻ പോൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വിക്ക് പിന്നാലെ പിണറായി വിജയനെതിരെ മുന്‍ എംപിയും ഇടത് സഹയാത്രികനുമായ അഡ്വ. സെബാസ്റ്റ്യൻ പോൾ. കനത്ത തോൽവി പിണറായി വിജയനെതിരായ വിധി എഴുത്താണെന്ന് സെബാസ്റ്റ്യൻ പോൾ വിമര്‍ശിച്ചു. പിണറായിയുടെ ഏകാധിപത്യമായിരുന്നു പാർട്ടിയിലെന്നും അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ലെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തി. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം ഏറ്റെടുക്കരുതെന്നും പിണറായിക്ക് അതിനുള്ള പ്രാപ്തിയില്ലെന്നും സെബാസ്റ്റ്യൻ പോൾ വിമര്‍ശിച്ചു. എൽഡിഎഫിന് വേണ്ടിയല്ല ഒരു വ്യക്തിക്ക് വേണ്ടിയായിരുന്നു ഇത്തവണ വോട്ട് ചോദിച്ചത്.

തുടർഭരണം എന്നത് ജനാധിപത്യ സങ്കല്പമല്ല. ആരാലും ചോദ്യം ചെയ്യപ്പെടരുത് എന്ന രീതിയിലാണ് പിണറായി ഇരുന്നത്. ഈ തോൽവിയുടെ ഉത്തരവാദി പിണറായി വിജയൻ മാത്രമാണെന്നും. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പാർട്ടിക്ക് വിധേയനായിട്ടായിരുന്നു പ്രവർത്തിക്കേണ്ടത്. ഇപ്പോൾ പാർട്ടി സെക്രട്ടറി ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തുന്നു. പിണറായിക്ക് ഒന്നിലും ഒരു മനസ്താപം ഉണ്ടായിട്ടില്ല. തനിക്ക് തോന്നിയത് താൻ ചെയ്യും എന്ന രീതിയിലായിരുന്നു പോക്ക്. ഈ തോൽവി ഉണ്ടായില്ലെങ്കിൽ സിപിഎമ്മിന്റെ അവസ്ഥ പരിതാപകരം ആകുമായിരുന്നു. വിമർശനം പിണറായിക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തന്റെ പാർലമെന്ററി പ്രവർത്തനം അവസാനിപ്പിച്ചത് പിണറായി വിജയനാണെന്നും സെബാസ്റ്റ്യൻ പോൾ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...