ബേപ്പൂരിൽ അൻവറിന് കാലിടറി ; യുഡിഎഫ് കോട്ടകളിൽ വോട്ട് ചോർച്ച

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ പി.വി. അൻവറിന് പരാജയം സംഭവിച്ചത് യുഡിഎഫ് സ്വാധീന മേഖലകളിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി മൂലമാണെന്ന് തിരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന ഫറോഖ്, രാമനാട്ടുകര മേഖലകളിൽ പി.വി. അൻവറിന് ലഭിച്ചത് നേരിയ ലീഡ് മാത്രമാണ്.

ബേപ്പൂരിലെ കണക്കുകൾ ഇങ്ങനെ:

ഫറോഖ്: 5,000-ൽ അധികം വോട്ടുകളുടെ ലീഡ് പ്രതീക്ഷിച്ചിരുന്ന ഇവിടെ അൻവറിന് ലഭിച്ചത് 2,804 വോട്ടുകൾ മാത്രമാണ്.
രാമനാട്ടുകര: 2,500 വോട്ടുകൾ ലഭിക്കുമെന്ന് കണക്കുകൂട്ടിയിരുന്ന മുനിസിപ്പാലിറ്റിയിൽ വെറും 145 വോട്ടുകളുടെ ലീഡ് മാത്രമാണ് അൻവറിന് നേടാനായത്.
ചെറുവണ്ണൂർ: യുഡിഎഫ് 1,000 വോട്ടുകളുടെ ലീഡ് പ്രതീക്ഷിച്ച ഈ മേഖലയിൽ എൽഡിഎഫ് 74 വോട്ടുകളുടെ ലീഡ് സ്വന്തമാക്കി

കടലുണ്ടിയിൽ ഒപ്പത്തിനൊപ്പം പിടിക്കുകയും യുഡിഎഫ് മേഖലകളിൽ നിന്ന് 9,000 വോട്ടുകളുടെ ലീഡ് നേടുകയും ചെയ്ത് വിജയിച്ചു കയറാമെന്നായിരുന്നു അൻവറിന്റെയും യുഡിഎഫിന്റെയും കണക്കുകൂട്ടൽ. എന്നാൽ സ്വന്തം ക്യാമ്പിൽ നിന്ന് തന്നെ കാലുവാരിയെന്ന സംശയം ഇപ്പോൾ ഉയരുന്നുണ്ട്. ഇതോടെ 7,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുഹമ്മദ് റിയാസ് ബേപ്പൂരിൽ വിജയിച്ചു കയറി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...