ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും ആരോപണവുമായി എൻ. പ്രശാന്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും ആരോപണവുമായി എൻ. പ്രശാന്ത് ഐഎഎസ്. മറ്റാർക്കും ലഭ്യമാകാത്ത പരിരക്ഷ എ.ജയതിലകിന് ലഭിക്കുന്നു. തന്റെ സ്‌പെൻഷന് പിന്നിൽ നടന്ന കാര്യങ്ങൾ പുറത്തുവിടുമെന്നും എൻ.പ്രശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
_ _
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘സാദാ നിയമബിരുദധാരികളായ നമുക്കൊന്നും മനസ്സിലാക്കാൻ സാധിക്കാത്ത അതിസങ്കീർണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തിൽ ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്നാണ്.’ഫേസ്ബുക്കിൽ എന്നെപ്പറ്റി നല്ലതേ എഴുതാവൂ അല്ലെങ്കിൽ സർക്കാർ ചെലവിൽ ഉപദ്രവിക്കും’ എന്ന പ്രത്യേക പവർ. മറ്റൊരു തൊഴിൽ മേഖലയിലും ലഭിക്കാത്ത ‘തിരുവായ്ക്ക് എതിർ വായില്ലായ്മ’ എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നൽകിയത് ആര്? ആരുത്തരവിറക്കി? ഫയലിൽ ആര്, എങ്ങനെ, എന്ത് എഴുതി? അറിവ്, വിദ്യാഭ്യാസം, നീതിബോധം, സത്യസന്ധത, ആർജ്ജവം, ഇതൊക്കെ ഫയലിൽ വാരിവിതറുന്നതെങ്ങനെ എന്ന് ഫയൽ കുറിപ്പുകളിലൂടെ കാണാം!

ആരാണീ ഭരണസംവിധാനമെന്ന ബ്ലാക് ബോക്‌സിൽ ഒളിച്ചിരുന്ന് യഥാർത്ഥ തീരുമാനങ്ങൾ എടുക്കുന്നത്? ആരെന്ത് എഴുതി? ആര് ആരെ തിരുത്തി? ആര് മാറ്റിയെഴുതി? ആര് എഴുതിയത് വിഴുങ്ങി? എന്തിന്? ഒരു സർക്കാർ ഫയലിന്റെ പകർപ്പ് കയ്യിൽ കിട്ടിയാൽ എങ്ങനെ അത് മനസ്സിലാക്കാം എന്നും പറയാം. സാധരണക്കാർ നിത്യേന നേരിടുന്ന അധികാര ദുർവ്വിനിയോഗം പ്രോമാക്‌സിനെ എങ്ങനെ വ്യക്തിഗത ഉത്തരവാദിത്തത്തിലേക്ക് നിയമപരമായി എത്തിക്കാം? വെറുമൊരു ഗുമസ്തനാം എന്നെ സസ്‌പെന്റ് ചെയ്ത ഫയലിലെ വിവരങ്ങളിൽ എന്ത് പൊതുതാൽപര്യം? എന്നാൽ, ഫയലിലെ താളുകൾ കാണണം എന്ന് ഒരാൾക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ, നിങ്ങൾ നിർബന്ധിച്ചാൽ മാത്രം, വിവരാവകാശ പ്രകാരം ലഭിച്ച മറുപടികളും ഫയലിലെ പ്രസക്ത ഭാഗങ്ങളും ഇവിടെ പൊതുജനസമക്ഷം വെക്കാം. പക്ഷേ, നിർബന്ധിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റാറില്‍ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വൃദ്ധയെ കാണാതായി : തെരച്ചില്‍ ശക്തമാക്കി വനപാലകരും...

0
ചിറ്റാർ : വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ വൃദ്ധമാതാവിനെ കാണാതായി. ചിറ്റാർ...

ലൈഫ് പദ്ധതി ഫണ്ട് തട്ടിപ്പ് : റാണി ലക്ഷ്മി അരുവാപ്പുലം പഞ്ചായത്തിലും ലക്ഷങ്ങളുടെ തട്ടിപ്പ്...

0
കോന്നി : ലൈഫ് ഭവന പദ്ധതി ഫണ്ട് തട്ടിപ്പ് കേസില്‍ പിടിയിലായ തണ്ണിത്തോട്...

റാന്നി താലൂക്ക് ആശുപത്രിയിൽ ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങൾ തടസ്സപ്പെട്ടു : കിടപ്പു രോഗികൾ ദുരിതത്തിൽ

0
​റാന്നി : റാന്നി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഹെൽത്ത്...

എം.എൽ.എ.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ സ്ഥലംമാറ്റിയ സർക്കാർ ഉത്തരവ് വിവാദമാകുന്നു

0
ആലപ്പുഴ: എം.എൽ.എ.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ സ്ഥലംമാറ്റിയ...