നാറാണംമൂഴി – അഞ്ചുകുഴി റോഡ് ശോചനീയാവസ്ഥയിൽ ; തിരിഞ്ഞുനോക്കാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

നാറാണംമൂഴി: പഞ്ചായത്തിലെ പ്രധാന യാത്രാമാർഗ്ഗങ്ങളിലൊന്നായ നാറാണംമൂഴി -അഞ്ചുകുഴി റോഡ് പൂർണ്ണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. റോഡിലെ ടാറിങ് പൂർണ്ണമായും ഇളകിമാറി മെറ്റലുകൾ നിരന്ന അവസ്ഥയിലാണ്. മാസങ്ങളായി തുടരുന്ന ഈ ദുരവസ്ഥ പരിഹരിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നാറാണംമൂഴി ജംങ്ഷൻ മുതൽ മൂങ്ങാപ്പാറയിലെ വനംവകുപ്പിന്റെ തേക്ക് കൂപ്പ് ആരംഭിക്കുന്ന ഭാഗം വരെയാണ് റോഡ് ഏറ്റവും കൂടുതൽ തകർന്നിരിക്കുന്നത്. ടാറിങ് നാമമാത്രമായി പോലും അവശേഷിക്കാത്ത വിധം മെറ്റലുകൾ ഇളകിക്കിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും ഒരുപോലെ ഭീഷണിയാണ്. റോഡിലെ മെറ്റലുകൾ ഇളകിമാറിയതോടെ ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് അപകടങ്ങൾ പതിവാകുകയാണ്.

വലിയ കുഴികൾ രൂപപ്പെട്ടതോടെ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ വഴി വരാൻ മടിക്കുന്നു. റോഡിന്റെ അവസ്ഥ മോശമായിട്ടും അത് പുനരുദ്ധരിക്കാനോ താത്കാലികമായി അറ്റകുറ്റപ്പണികൾ നടത്താനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വനംവകുപ്പ് മേഖലയോട് ചേർന്ന് കിടക്കുന്ന ഈ റോഡ് തകർന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ യാത്ര ദുസ്സഹമായിരിക്കുകയാണ്. മഴക്കാലം എത്തുന്നതോടെ റോഡ് പൂർണ്ണമായും ചെളിക്കുളമായി മാറാൻ സാധ്യതയുണ്ട്. അതിനാൽ അടിയന്തിരമായി ഫണ്ട് അനുവദിച്ചു റോഡ് റീ-ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം. വരും ദിവസങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...