ദേശീയ പതാകയോട് അനാദരവ് കാട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : ദേശീയ പതാകയോട് അനാദരവ് കാട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍റെയും ഐ.എന്‍.ടി.യു.സിയുടെയും കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിനാണ് കേസെടുത്തത്. സ്വാതന്ത്ര്യ ദിനാചരണ ഭാഗമായി അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഗുരുമന്ദിരം ജങ്ഷന്‍, പുതുപുരക്കല്‍പടി, ആമയിട എന്‍.എസ്.എസ് കരയോഗം ഓഫിസിന് സമീപം എന്നിവിടങ്ങളിലും ദേശീയപാതയോരത്തെ വിവിധ സ്ഥലങ്ങളിലുമാണ് പ്രത്യേകം കൊടിമരം സ്ഥാപിക്കാതെ പാര്‍ട്ടിയുടെയും ട്രേഡ് യൂണിയന്‍റെയും  കൊടിമരത്തില്‍ പതാക ഉയര്‍ത്തിയത്. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അമ്പലപ്പുഴ പോലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...