ഡാളസ്: യുവ അഭിഭാഷകന്‍ അറ്റോര്‍ണി ജസ്റ്റിന്‍ ജോസഫ് (35) ടെക്സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനില്‍ വെച്ച് കാറപകടത്തില്‍ മരണപ്പെട്ടു. പുനലൂര്‍ സ്വദേശി ജോസഫ് കിഴക്കേതില്‍, കൂടല്‍ സ്വദേശി ഷീല ജോസഫ് എന്നീ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ജസ്റ്റിന്‍. ഡാളസിലെ സെന്റ്.മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്.
ഡാളസിലെ പ്രശസ്തമായ ലോ ഫേമില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു അറ്റോര്‍ണി ജസ്റ്റിന്‍ ജോസഫ്. അവിവാഹിതനായിരുന്നു. നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ഒരു സഹോദരിയുണ്ട്. ഡാളസ് കാരോള്‍ട്ടണില്‍ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പോലീസ് നേരിട്ട് വന്ന് മരണ വിവരം അറിയിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.





























