കാലവര്‍ഷക്കെടുതി : അടിയന്തിര സഹായം നല്‍കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി : കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് രാജു എബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും  വലിയ നാശനഷ്ടങ്ങളാണ് റാന്നി നിയോജക മണ്ഡലത്തില്‍ ഉണ്ടായത്. ഉതിമൂട് വാളിപ്ലാക്കല്‍ എന്‍ എംഎല്‍പി സ്‌കൂളിന്റെ മുകളിലേക്ക് മരം വീണ് നാശനഷ്ടം സംഭവിച്ചിരുന്നു. ഇവിടെ ഒരു വീടിന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മോതിരവയല്‍ ഭാഗത്തും വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് നാശമുണ്ടായി. ഇവിടെ ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് ഉപകരണങ്ങള്‍  ഉള്‍പ്പെടെ കത്തിനശിച്ചു.

പെരുനാട് മഠത്തും മുഴി കൊച്ചു പാലം ജംഗ്ഷന് സമീപം നാശനഷ്ടം ഉണ്ടായ സ്ഥലം എംഎല്‍എ സന്ദര്‍ശിച്ചു. പെരിങ്ങേലില്‍ അനുവിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിന്റെ അടിത്തറയ്ക്ക്  നാശനഷ്ടം സംഭവിച്ചിരുന്നു. ആശ്രമം റോഡിന്റെ വശം ഇടിഞ്ഞുവീണു. വീടിന് ഭീഷണിയായ പാറ ഫയര്‍ഫോഴ്സിന്റെ റോപ്പ് ഉപയോഗിച്ച് പൊട്ടിച്ചു മാറ്റി. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റോബിന്‍ കെ തോമസ്, ഫാ. മത്തായി ഒഐസി, ഫാ. സക്കറിയ ഒഐസി, ടി ജി ഷാജി, എസ്വി സജി എന്നിവര്‍ എംഎല്‍എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...