തിരുവനന്തപുരം : തിരുവനന്തപുരം നാവായിക്കുളത്ത് കാണാതായ ഇളയ മകന്‍റെ മൃതദേഹവും കണ്ടെത്തി. കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ് പോലീസ് നിഗമനം. മൂത്ത മകന്‍ അല്‍ത്താഫിനെ കഴുത്തറുത്ത നിലയില്‍ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഇളയ മകന്‍ അന്‍ഷാദിന്‍റെ മൃതദേഹമാണ് അവസാനം കണ്ടെത്തിയത്. സഫീറിന്‍റെ മൃതദേഹം നേരത്തെ ആറാട്ട് കുളത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.
അൽത്താഫിന്‍റെ മൃതദേഹം വീടിനുള്ളിൽ കെട്ടിയിട്ട് കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. പിതാവ് സഫീറിനെയും ഇളയ മകനെയും കാണ്മാനില്ലായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ക്ഷേത്ര കുളത്തിനടുത്ത് സഫീറിന്‍റെ ഓട്ടോറിക്ഷ കണ്ടെത്തിയത്. ഇളയ മകനുമായി സഫീർ കുളത്തിൽ ചാടിയതായുള്ള സംശയത്തെ തുടർന്ന് ക്ഷേത്ര കുളത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
സഫീറും ഭാര്യയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവർ ഏറെ നാളായി പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടികൾ സഫീറിനൊപ്പമായിരുന്നു താമസം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.