പത്തനംതിട്ട : വന്ദേഭാരത് ഉപയോഗിച്ച് പ്രവാസികളെ കൊള്ളയടിക്കുകയാണ് കേന്ദ്ര ഗവൺമെൻറ് ചെയ്യുന്നതെന്ന് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യുസ് ജോർജ്. എൻസിപി കലാസംസ്‌കൃതി പത്തനംതിട്ട പോസ്റ്റ് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി പരിമിതമായ സീറ്റുകൾ ഏർപ്പെടുത്തിയും പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ഉറ്റവരുടെ മൃതശരീരങ്ങൾ കാണാൻ കാത്തിരിക്കുന്നവർക്ക് സീറ്റ് നൽകാതെ തങ്ങളുടെ ഇഷ്ടക്കാർക്ക് സീറ്റ് മറിച്ചു നൽകുന്നു. ഗൾഫ് ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഗൾഫ് രാഷ്ട്രങ്ങളുടെ വാഗ്ദാനം നിരസിച്ചതിന്റെ കാരണം ഭാരതീയരോട് കേന്ദ്ര ഗവൺമെൻറ് വിശദീകരിക്കണമെന്നും ജില്ലാ ചെയർമാൻ ആവശ്യപ്പെട്ടു .
ജില്ലാ ചെയർമാൻ ഗ്രിസോം കോട്ടമണ്ണിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജൻ അനശ്വര, എൻസിപി ആറന്മുള ബ്ലോക്ക് പ്രസിഡന്റ് ചിഞ്ചു ജേക്കബ്, റിജിൻ കരിമുണ്ടയ്ക്കൽ എന്നിവർ സംസാരിച്ചു.