പാലാ : പാലാ നിയമസഭ സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്‍ച്ചക്കില്ലെന്ന് ആവർത്തിച്ച് മാണി സി. കാപ്പൻ. സിറ്റിങ് സീറ്റായ പാലായിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ പറഞ്ഞു.
തനിക്ക് കിട്ടിയ ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചില്ല. ഇപ്പോഴത്തെ സൂചനകൾ ജോസ് കെ മാണിക്ക് അനുകൂലമല്ലെന്നും കാപ്പൻ പറഞ്ഞു.