കേരളത്തിൽ എൻഡിഎക്ക് 14 സീറ്റുകൾ വരെ ; 9 എക്സിറ്റ്പോളുകളിലും ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിന്‍റെ ജനവിധി അറിയാൻ 4 നാൾ മാത്രമുള്ളപ്പോൾ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ യു ഡി എഫ് ഭരണമാണ് പ്രവചിച്ചിട്ടുള്ളത്. യു ഡി എഫ് തരംഗം പ്രവചിക്കപ്പെടാത്ത സർവെ ഫലങ്ങൾ എൽ ഡി എഫിന് ആത്മവിശ്വാസം നൽകുമ്പോൾ ബി ജെ പിക്കും പ്രതീക്ഷയേകുന്നതാണ്. പുറത്തുവന്ന 9 സർവെ ഫലങ്ങളിലും ബി ജെ പി നയിക്കുന്ന എൻ ഡി എ മുന്നണി അക്കൗണ്ട് തുറക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ചില സർവെകൾ 0 മുതൽ 3 വരെയുള്ള സീറ്റുകളാണ് പ്രവചിക്കുന്നതെങ്കിൽ, പീപ്പിൾ ഇന്‍സൈറ്റ് പ്രവചനം ഞെട്ടിക്കുന്നതാണ്. കേരളത്തിൽ എൻ ഡി എ 14 സീറ്റുകൾ വരെ നേടാമെന്നാണ് പീപ്പിൾ ഇന്‍സൈറ്റിന്‍റെ പക്ഷം. 10 സീറ്റുകൾ ചുരുങ്ങിയ പക്ഷം കിട്ടുമെന്നാണ് ഈ സർവെ പറയുന്നത്. ടൈംസ് നൗ ജെ വി സി സർവെയാകട്ടെ 3 മുതൽ 7 സീറ്റുകൾ വരെ എൻ ഡി എക്ക് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

എൻ ഡി എ 03-04 സീറ്റുകൾ വരെ നേടാമെന്നാണ് ടൈംസ് നൗ ജെവിസിയുടെ പ്രവചനം. ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഫലങ്ങളിൽ എൻ ഡി എ 00-03 സീറ്റുകൾ വരെ നേടിയേക്കാം. എൻ ഡി എ 03-05 സീറ്റുകൾ വരെ നേടുമെന്നാണ് മാട്രിസിന്‍റെ പ്രവചനം. എൻ ഡി എ 00-04 സീറ്റുകളാണ് വോട്ട് വൈബിന്റെ സർവേ ഫലം നൽകിയിട്ടുള്ളത്. എൻ ഡി എ 00-03 സീറ്റുകൾ പീപ്പിൾസ് പൾസിന്റെ സർവെ ഫലം. എൻ ഡി എ 1-04 സീറ്റുകൾ നേടിയേക്കാമെന്നാണ് പി മാർക്കിന്റെ പ്രവചനം. എൻ ഡി എ 01-03 സീറ്റുകൾ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പറയുന്നത്. എൻ ഡി എ 10-14 സീറ്റുകൾ നേടുമെന്നാണ് പീപ്പിൾ ഇൻസൈറ്റിന്‍റെ പ്രവചനം. എൻ ഡി എ 00-05 സീറ്റുകൾ നേടുമെന്നാണ് ജേർണോ മിററിന്റെ സർവേ ഫലം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...