എൻഡിഎ വീണ്ടും അധികാരത്തിൽ എത്തും ഉറപ്പ് ; നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ പങ്കാളികളായവർക്ക് നന്ദി അറിയിച്ച മോദി സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേകമായും നന്ദി പറഞ്ഞു. എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുമെന്നും മോദി കൂട്ടിച്ചേർത്തു. മോദിക്ക് മൂന്നാമൂഴമെന്ന് ചൂണ്ടിക്കാട്ടിയാണ് മിക്ക സർവ്വേ ഫലങ്ങളും പുറത്ത് വന്നത്. മൂന്നൂറിലധികം സീറ്റുമായി എൻഡിഎ അധികാരത്തിലേറുമെന്നും സർവ്വേകളിൽ പറയുന്നു. കേരളത്തിലും ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ. കേരളത്തിൽ താമര വിരിയുമെന്നും ഒന്ന് മുതൽ 3 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നും സർവ്വേ പറയുന്നു.

തിരുവനന്തപുരം, തൃശ്ശൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങൾ ബിജെപി നേടിയേക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ സർവേ. തെക്കേയിന്ത്യയിൽ ബിജെപി സീറ്റ് വർദ്ധിപ്പിക്കുമെന്നും കർണാടകയിലും തെലങ്കാനയിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നുമാണ് വിവിധ സർവേ റിപ്പോർട്ടുകൾ പറയുന്നത്. തെലങ്കാനയിൽ ബിജെപിയും കോൺ​ഗ്രസും ഒപ്പത്തിനൊപ്പമെത്തും. ബം​ഗാളും ദില്ലിയും ബിജെപിക്ക് ഒപ്പമെന്നാണ് റിപ്പബ്ലിക് സർവേ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...