നെടുങ്കണ്ടം ഇരട്ടക്കൊലപാതകം : പിതാവിന്റെ തിരോധാനത്തിലും അന്വേഷണം ; പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നെടുങ്കണ്ടത്ത് മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സജിയെ മെയ് നാലാം തീയതിക്ക് ശേഷം കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. ഇരട്ടക്കൊലപാതകത്തിന് പുറമെ, പ്രതിയുടെ പിതാവ് മാത്യൂവിന്റെ തിരോധാനത്തെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കും. പ്രതിയുടെ അമ്മയായ മേരിയെയും സഹോദരൻ റജിയെയും കൊലപ്പെടുത്താൻ ഉണ്ടായ കാരണങ്ങളെക്കുറിച്ച് സജി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുടുംബസ്വത്ത് തന്റെ പേരിലേക്ക് എഴുതി നൽകാത്തതിലുള്ള തർക്കം, വിവാഹം കഴിക്കുന്നതിനോടുള്ള വീട്ടുകാരുടെ എതിർപ്പ്, തന്റെ പിതൃത്വത്തെ ചൊല്ലിയുള്ള പരിഹാസങ്ങൾ എന്നിവയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സജി നൽകിയ മൊഴിയിൽ പറയുന്നത്.

ഇരട്ടക്കൊലപാതകം പുറത്തുവന്നതോടെയാണ് സജിയുടെ പിതാവ് മാത്യൂവിന്റെ തിരോധാനത്തിലെ ദുരൂഹതകൾ ചർച്ചയാകുന്നത്. 2018-ലാണ് മാത്യൂവിനെ കാണാതാകുന്നത്. അന്ന് സജിയുടെ ഇടപെടൽ മൂലമാണ് കുടുംബം കേസുമായി മുന്നോട്ട് പോകാതിരുന്നതെന്ന് സജിയുടെ സഹോദരി സിനി വെളിപ്പെടുത്തിയിട്ടുണ്ട്. മാത്യൂവിനെ കാണാതായ സംഭവത്തിൽ സജി ഇപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി സജിയുടെ ബന്ധുക്കളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ പിതാവിന്റെ തിരോധാനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്തുവരികയുള്ളൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...

കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

0
തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ...

വികസനത്തിന് സമയമെടുക്കും; 10,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

0
ന്യൂഡൽഹി: ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് ബങ്കിപ്പൂരിൽ എംഎൽഎ...