മീനങ്ങാടിയിൽ കടുവ ഭീതി ഒഴിയുന്നു ; പ്രദേശം വിട്ടതായി വനംവകുപ്പ് സ്ഥിരീകരണം

For full experience, Download our mobile application:
Get it on Google Play

വയനാട് : മീനങ്ങാടി അരിമൂള റോഡിലും സമീപ പ്രദേശങ്ങളിലും നിലനിന്നിരുന്ന കടുവ ഭീതിക്ക് ആശ്വാസമാകുന്നു. വനംവകുപ്പ് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ കടുവ പ്രദേശം വിട്ടുപോയതായി ഔദ്യോഗിക സ്ഥിരീകരണം. ഇക്കഴിഞ്ഞ 22-നാണ് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അരിമുള ഭാഗത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് പ്രദേശവാസികൾ വലിയ ആശങ്കയിലായിരുന്നു. വനംവകുപ്പ് ആർ.ആർ.ടിയുമായി ചേർന്ന് ഡ്രോൺ പരിശോധനയും രാത്രികാല പട്രോളിംഗും പ്രദേശത്ത് ക്യാമറ നിരീക്ഷണവും നടത്തിയിരുന്നുവെങ്കിലും കടുവയെ കണ്ടെത്താനായില്ല. മഴ പെയ്തതിന് ശേഷവും പുതിയ കാൽപാടുകൾ ഒന്നും തന്നെ കാണാത്ത സാഹചര്യത്തിലാണ് കടുവ പ്രദേശം വിട്ടതായി വനംവകുപ്പ് വ്യക്തമാക്കിയത്.

തിരച്ചിലിന്റെ ഭാഗമായി കാടുമൂടി കിടന്നിരുന്ന ചില എസ്റ്റേറ്റ് ഭൂമികൾ പരിശോധിച്ചിരുന്നു. ഇത്തരം കാടുപിടിച്ച ഇടങ്ങൾ വൃത്തിയാക്കി സൂക്ഷിക്കാൻ ഉടമസ്ഥർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടയുടൻ വനംവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നിലവിൽ കടുവ ഭീതി ഒഴിഞ്ഞിട്ടുണ്ടെങ്കിലും വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള പതിവ് പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...

കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

0
തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ...

വികസനത്തിന് സമയമെടുക്കും; 10,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

0
ന്യൂഡൽഹി: ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് ബങ്കിപ്പൂരിൽ എംഎൽഎ...