രാജ്യം തകരുകയാണെന്ന് മനസിലാക്കി ഇറാന്‍ കീഴടങ്ങണം ; മുന്നറിയിപ്പുമായി ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: സമ്പദ്ഘടന അപ്പാടെ തകരുകയാണെന്ന് മനസിലാക്കി ഇറാൻ കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കരാറിന് തയാറായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ്. നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഇറാനും അമേരിക്കക്ക് താക്കീത് നൽകി. അതെസമയം ഇറാനുമായി ഫോൺ മുഖേന ചർച്ച നടക്കുന്നതായി ട്രംപ് സ്ഥിരീകരിച്ചു. അമേരിക്ക പിടിച്ചെടുത്ത ഇറാൻ എണ്ണ കപ്പലിലെ 6 ജീവനക്കാരെ വിട്ടയച്ചു. അവശേഷിച്ച 22 പേരെ മോചിപ്പിക്കാൻ സമ്മർദം തുടരുമെന്ന് ഇറാൻ അറിയിച്ചു. ഇറാനെതിരെ നാവിക ഉപരോധം ബോംബിങ്ങിനേക്കാൾ ഫലപ്രദമെന്ന് ട്രംപ് പറഞ്ഞു.

ഉപരോധം കാരണം എണ്ണ സംഭരണി നിറഞ്ഞതോടെ രാജ്യം തകർച്ചയുടെ വക്കിലാണെന്ന ട്രംപിന്‍റെ വാദം ശരിയല്ലെന്നായിരുന്നു ഇറാൻ ഊർജ മന്ത്രിയുടെ വാദം. ഇറാൻ യുദ്ധത്തിന് ഇതുവരെ അമേരിക്ക ചെലവിട്ടത് 25 ബില്യൺ ഡോളറെന്ന് പെന്‍റഗൺ ഉദ്യോഗസ്ഥൻ ജൂൾസ് ഹർസ്റ്റ് വ്യക്തമാക്കി. അതേസമയം ആഗോള വിപണിയിൽ എണ്ണവില ബാരലിന് 119 ഡോളർ കടന്നു. അതിനിടെ ഇറാൻ വിഷയത്തിൽ ട്രംപുമായി നെതന്യാഹു ഫോണിൽ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...