മദ്യം ഒഴുക്കി കളയാന്‍ ആളെ തേടി ബിവറേജസ് കോര്‍പ്പറേഷന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മദ്യം ഒഴുക്കി കളയാന്‍ ആളെ തേടി ബിവറേജസ് കോര്‍പ്പറേഷന്‍. കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കി കളയാനാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. പാലക്കാട് മേനോന്‍പാറ വെയര്‍ഹൗസ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന മദ്യമാണ് ഒഴുക്കി കളയുന്നത്. ഇതിനായി കുടുംബശ്രീ സൊസൈറ്റികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. എരുത്തേമ്പതി, പുതുശ്ശേരി, എലപ്പുള്ളി, വടകരപ്പതി ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സൊസൈറ്റികളില്‍ നിന്നുമാണ് കോര്‍പ്പറേഷന്‍ മദ്യം ഒഴുക്കി കളയാനുള്ള ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്.

ഫെയ്‌സ്ഷീല്‍ഡും മാസ്‌കും ഗ്ലൗസുമൊക്കെ ധരിച്ച് സുരക്ഷാ മുന്‍കരുതലോടെയാണ് മദ്യം ഒഴുക്കി കളയുക. കുപ്പി തുറന്ന് മദ്യം ടാങ്കിലേക്ക് ഒഴിച്ചു കളയുകയാണ് ചെയ്യുക. ഇതിന് ശേഷം കാലിക്കുപ്പിയും കുപ്പി പൊട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ചില്ലുകളും മദ്യം സൂക്ഷിച്ചിരിക്കുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികളും കൃത്യമായി അടുക്കി സൂക്ഷിക്കുക എന്നതും കരാറിന്റെ ഭാഗമാണ്. ഒരു ദിവസം ഒരാള്‍ 100 കുപ്പി മദ്യം ഈ നിലയില്‍ ഒഴുക്കി കളയും. നിലവില്‍ ഒഴുക്കി കളയേണ്ട കാലാവധി കഴിഞ്ഞ മദ്യത്തില്‍ കൂടുതലും ബിയറും വിലകൂടിയ മദ്യവുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...