നീരജ് ചോപ്ര ഉൾപ്പെടെ ഒളിംപിക്‌സ് ഫൈനലിലെത്തിയ ആറ് താരങ്ങൾ ലൊസെയ്‌നില്‍ മത്സരിക്കും

For full experience, Download our mobile application:
Get it on Google Play

ലൊസെയ്ന്‍: പാരീസ് ഒളിംപിക്സിന് ശേഷം നീരജ് ചോപ്ര നാളെ വീണ്ടും മത്സരിക്കാനിറങ്ങുന്നു. ലൊസെയ്ന്‍ ഡയമണ്ട് ലീഗിലാണ് താരം കളത്തിലിറങ്ങുന്നത്. ഒളിംപിക്സ് ഫൈനലിലെത്തിയ ആറ് താരങ്ങളാണ് നിരജിനൊപ്പം മത്സരിക്കാനിറങ്ങുന്നത്. സ്വര്‍ണം നേടിയ പാക്കിസ്ഥാന്‍ താരം അര്‍ഷദ് നദീം മത്സരിക്കുന്നില്ല. 2022, 2023 വര്‍ഷങ്ങളില്‍ നീരജായിരുന്നു ലൊസെയ്ന്‍ ഡയമണ്ട് ലീഗ് ചാംപ്യന്‍. പാരിസ് ഒളിംപിക്സില്‍ സീസണിലെ ഏറ്റവും മികച്ച 89.45 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളിമെഡല്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ സമയം രാത്രി 12.20നാണ് പുരുഷ വിഭാഗം ജാവലിന്‍ ത്രോ മത്സരം തുടങ്ങുക. ജിയോ സിനിമ ആപ്പിലും സ്പോര്‍ട്സ് 18ലും മത്സരം കാണാം. പാക് താരം അര്‍ഷദ് മത്സരിക്കുന്നില്ലെങ്കില്‍ പോലും നീരജ് ചോപ്രയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. കെനിയയുടെ ജൂലിയസ് യെഗോ (92.72), ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ (89.54), ചെക്കിന്റെ യാക്കൂബ് വാഡ്ലെച്ച് (90.88), ഗ്രനാഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് (93.07), ലാസി എറ്റെലാറ്റലോ (86.44), മോള്‍ഡോവയുടെ ആന്‍ഡ്രിയന്‍ മര്‍ഡയര്‍ (86.66) എന്നിവരാണ് ഒളിംപിക്സ് ഫൈനല്‍ കളിച്ച താരങ്ങള്‍. ഇവര്‍ നീരജിന് വെല്ലുവിളിയാകുമെന്ന് ഉറപ്പ്. ഡയമണ്ട് ലീഗ് അധികൃതര്‍ ആദ്യം പുറത്തുവിട്ട മത്സരക്രമത്തില്‍ നീരജിന്റെ പേരുണ്ടായിരുന്നില്ല. നീരജ് സന്നദ്ധത അറിയിച്ചതോടെ ഇന്ത്യന്‍ താരത്തെ ഉള്‍പ്പെടുത്തി പുതിയ പട്ടിക തയ്യാറാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...

എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണം : മന്ത്രി പി.സി വിഷ്ണുനാഥ്‌

0
പത്തനംതിട്ട :എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് സിനിമാ, ടൂറിസം...

റാന്നിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങളും അനധികൃത മദ്യവും പിടികൂടി

0
റാന്നി : ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി റാന്നി...