പൊതുശൗചാലയങ്ങളില്ല ; ചാരുംമൂട്ടിലും നൂറനാട്ടും എത്തുന്നവർ ബുദ്ധിമുട്ടുന്നു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : പൊതുശൗചാലയങ്ങളില്ലാത്തതിനാൽ ചാരുംമൂട്ടിലും നൂറനാട്ടും എത്തുന്നവർ ബുദ്ധിമുട്ടുന്നു. നൂറുകണക്കിനാളുകൾ ദിവസേന വന്നുപോകുന്ന മേഖലയിലെ പ്രധാന സ്ഥലങ്ങളായ ചാരുംമൂട്, നൂറനാട്, പടനിലം, താമരക്കുളം, ചുനക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രാഥമികകാര്യങ്ങൾ നിറവേറ്റാൻ ശൗചാലയങ്ങളില്ലാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ബുദ്ധിമുട്ടുന്നത്. വ്യാപാരസ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും ശൗചാലയങ്ങളാണ് അത്യാവശ്യമുള്ളവർക്ക് ഇപ്പോൾ ആശ്രയം. ശുചിത്വമിഷന്റെ ഫണ്ടുപയോഗിച്ച് ചാരുംമൂട് ജംഗ്ഷന്  വടക്ക് ബസ് കാത്തിരിപ്പുകേന്ദ്രത്തോടു ചേർന്ന് ചുനക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥാപിച്ച ഇ-ടോയ്‌ലെറ്റ് കാടുകയറി നശിച്ചനിലയിലാണ്. 2014-ൽ ലക്ഷങ്ങൾ മുടക്കിയാണ് ഇ-ടോയ്‌ലെറ്റ് സ്ഥാപിച്ചത്. രണ്ടുരൂപ നാണയം ഇട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതോടൊപ്പം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും ചാരുംമൂട്ടിൽ ഇ-ടോയ്‌ലെറ്റ് സ്ഥാപിക്കാൻ അന്നു പദ്ധതിയിട്ടെങ്കിലും നടന്നില്ല.

കായംകുളം-പുനലൂർ സംസ്ഥാനപാതയുടെയും കൊല്ലം-തേനി ദേശീയപാതയുടെയും സംഗമസ്ഥാനമായ ചാരുംമൂട്ടിൽ സ്ത്രീകളും പെൺകുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് നിത്യേന എത്തുന്നത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനമായ ചാരുംമൂട്ടിൽ നൂറുകണക്കിനു കച്ചവടസ്ഥാപനങ്ങളും വൈദ്യുതി ഓഫീസും പോസ്റ്റ്ഓഫീസും കെ.ഐ.പി. ഓഫീസും എക്സൈസ് ഓഫീസും സാമൂഹികാരോഗ്യകേന്ദ്രവും ബാങ്കുകളും പ്രവർത്തിക്കുന്നു. കെ.പി.റോഡിലെ നൂറനാട്ട് പോലീസ്‌ സ്റ്റേഷൻ, സബ്ട്രഷറി, വില്ലേജ് ഓഫീസ്, സബ്‌രജിസ്ട്രാർ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വൈദ്യുതി ഓഫീസ്, ബാങ്കുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്നു. പഞ്ചായത്ത് ആസ്ഥാനങ്ങളായ പടനിലത്തും താമരക്കുളത്തും ചുനക്കരയിലും നിരവധി സർക്കാർ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...