നീറ്റ് പരീക്ഷാ ക്രമക്കേട് : വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഇന്ന് ഡൽഹിയിൽ യൂത്ത് കോൺഗ്രസും എൻഎസ്യുഐയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പരീക്ഷാ ക്രമക്കേടിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് വിദ്യാർത്ഥികൾ ആത്മഹത്യചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ സമ്മർദ്ദം താങ്ങാനാവാതെ ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗോവ എന്നീ സംസ്ഥാനങ്ങളിലായി നാല് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. പരീക്ഷ മികച്ച രീതിയിൽ എഴുതിയ വിദ്യാർത്ഥികൾക്ക് അത് റദ്ദാക്കിയതിലൂടെയുണ്ടായ മാനസിക സമ്മർദ്ദത്തെ അതിജീവിക്കാൻ സാധിച്ചില്ലെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു.

സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരനായ പൂനെയിലെ ഒരു കെമിസ്ട്രി അധ്യാപകനെ സിബിഐ അറസ്റ്റ് ചെയ്തു. എൻടിഎയുടെ ചോദ്യപേപ്പർ തയ്യാറാക്കുന്ന സംഘത്തിൽ ഉൾപ്പെട്ട ഇയാൾ ചോദ്യപേപ്പർ ചോർത്തുകയും സ്വന്തം വസതിയിൽ വെച്ച് വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിങ് നൽകുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 22 ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് പരീക്ഷാ ക്രമക്കേട് നേരിട്ട് ബാധിച്ചിരിക്കുന്നത്. മെയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയതായും അടുത്ത മാസം 21-ന് വീണ്ടും പരീക്ഷ നടത്തുമെന്നുമാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. 2024-ലും സമാനമായ രീതിയിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായതായും വീണ്ടും ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പരാജയമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി കൃഷിഭൂമിയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍

0
തിരുവല്ല : പ്രളയജലം ഒഴിഞ്ഞിട്ടും ദുരിതത്തിലാണ് തിരുവല്ല കുറ്റൂരിലെ കര്‍ഷകര്‍. പ്രളയത്തില്‍ കൃഷിഭൂമിയില്‍...

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി : ജില്ലാ പോലീസ് മേധാവിക്ക് പരാതി...

0
പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...