നീറ്റ് വിരുദ്ധപ്രക്ഷോഭം : റാപ്പർ അറിവിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് പോലീസ്‌ ; പ്രതിഷേധിച്ച് ഉദയനിധി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നീറ്റ് പരീക്ഷയ്‌ക്കെതിരേ ചെന്നൈയിൽ നടന്ന അപ്രതീക്ഷിത പ്രതിഷേധത്തിനു പിന്നാലെ റാപ്പർ അറിവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിഷേധം നടത്തിയതിനാണ് നടപടി. അതീവ സുരക്ഷാമേഖലയിലേക്ക് പ്രതിഷേധക്കാരുമായി അതിക്രമിച്ചുകയറാൻ ശ്രമിച്ചെന്നാണ് ആരോപണം. അറിവിനെ കസ്റ്റഡിയിലെടുത്ത നടപടിയെ ഡി.എം.കെ. നേതാവ് ഉദയനിധി സ്റ്റാലിൻ അപലപിച്ചു. പ്രിയ സഹോദരനായ അറിവിനെ അറസ്റ്റുചെയ്ത മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ഉദയനിധി പ്രതികരിച്ചു.

നീറ്റ് പരീക്ഷയ്‌ക്കെതിരേയുള്ള അറിവിന്റെ ശബ്ദം തമിഴ്‌നാടിന്റേതു മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിനാളുകളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അറിവിനെ വിജയ് സർക്കാർ ഇത്തരത്തിൽ കൈകാര്യംചെയ്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, പോലീസ് ചോദ്യംചെയ്യലിനുശേഷം അറിവ് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...