സിജെപി മാർച്ച് : കൊച്ചിയിൽ അർദ്ധരാത്രി മെഴുകുതിരി കത്തിച്ച് യുവാക്കളുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ ചൊവ്വാഴ്ച്ച അർദ്ധരാത്രി കൊച്ചി ക്യൂൻസ് വാക്ക് വേയിൽ കാൻഡിൽ ലൈറ്റ് പ്രതിഷേധം നടന്നു. ഇൻസ്റ്റഗ്രാമിലൂടെയുണ്ടായ ആഹ്വാനത്തെ തുടർന്ന് നൂറോളം പേരാണ് കറുത്ത വസ്ത്രങ്ങൾ ധരിച്ച് കൈയിൽ മെഴുകുതിരികളും പ്ലക്കാർഡുകളുമായി ഒത്തുകൂടിയത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ ഒന്നും ഉൾപ്പെടുത്താതെയായിരുന്നു പ്രതിഷേധം. ആസാദി എന്ന ഗ്രൂപ്പിലൂടെയാണ് പരസ്പരം ഇതുവരെ കാണാത്തവർ പോലും പ്രതിഷേധിക്കാൻ എത്തിയത്. ആഹ്വാനം വാട്‌സ് ആപ്പ് സ്റ്റാറ്റസും ഇൻസ്റ്റാഗ്രാം സ്റ്റോറിയുമാക്കിയതോടെയാണ് വൈറൽ ആയി മാറിയത്. സമാധാനപരമായിരുന്നു അർദ്ധരാത്രിയിലെ പ്രതിഷേധം.

ദേശവിരുദ്ധ മുദ്രാവാക്യങ്ങളോ പ്രസംഗങ്ങളോ പാടില്ലെന്ന് കൂട്ടായ്മ തീരുമാനമെടുത്തിരുന്നു. വിദ്യാർഥികളുടെ കൂട്ടായ്മ എന്നാണ് ഉദ്ദേശിച്ചതെങ്കിലും വിദ്യാർഥികൾ അല്ലാത്തവരും കൂട്ടായ്മയിലുണ്ടായിരുന്നു. വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമത്തിനെതിരേ ക്യൂൻസ് വാക്ക് വേയിൽ ആൺകുട്ടികളും പെൺകുട്ടികളും പ്രസംഗിച്ചു. ഡൽഹി അതിക്രമം നേരിട്ടു കണ്ടവർ വരെ ആ കൂട്ടത്തിലുണ്ടായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 12 ന് തുടങ്ങിയ പ്രതിഷേധം ഒരുമണിയോടെ അവസാനിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...