പാലായിൽ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി ; പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച നാല് കോൺഗ്രസ് കൗൺസിലേഴ്സിന് എതിരെ നടപടി. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ടോണി , ബിജു , ലിസിക്കുട്ടി, രജിത എന്നിവർക്കെതിരെയാണ് നടപടി. എർഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ നാല് കൗൺ‌സിലർമാർ പിന്തുണച്ചതിന് പിന്നാലെ യുഡിഎഫിന് ഭരണ നഷ്ടമായിരുന്നു. വിപ്പ് ലംഘിച്ച് പാർട്ടിയെ വഞ്ചിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ. പക്ഷേ 6 മാസം പിന്നിട്ടപ്പോൾ തന്നെ ദിയ എന്ന യുവ ചെയർപേഴ്‌സണ് അധികാരം നഷ്ടപ്പെട്ടു. മുന്നണിയിൽ ഉള്ളവർത്തന്നെ എതിർത്ത് നിന്നപ്പോൾ പ്രതിപക്ഷത്തിന് കാര്യങ്ങൾ എളുപ്പമായി.

അവിശ്വാസം 17 വോട്ടുകൾക്ക് പാസായി. ജില്ലാ നേതൃത്വത്തിൻ്റെ ‌വിപ്പ് ലഭിച്ചില്ല എന്ന് പറഞ്ഞായിരുന്നു നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തെ പിന്തുണച്ചത്. അവിശ്വാസത്തിലെ രാഷ്ട്രീയം കാണാതെ നിലപാടെടുത്തവർ വിമതരാണെന്ന് പുളിക്കകണ്ടം കൗൺസിലർമാരും പറഞ്ഞു. ജോസഫ് ഗ്രൂപ്പും അതൃപ്ത്തി മറച്ചു വെച്ചില്ല. യുഡിഎഫ് വിശദമായ പരിശോധിക്കുമെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. അവിശ്വാസം പാസായതോടെ നഗരസഭാ ഭരണം പിടിക്കാനുഉള്ള നീക്കം എൽഡിഎഫും ആരംഭിച്ചു. പുളിക്കണ്ടം കൗൺസിലർമാരെ കൂടാതെ ജോസഫ് ഗ്രൂപ്പിലെ മൂന്ന് കൗൺസിലർമാരും കോൺഗ്രസിലെ രണ്ട് കൗൺസിലർമാരും ഒരു കെ ഡി പി സ്വതന്ത്ര കൗൺസിലറും അവിശ്വാസത്തിൽ നിന്ന് വിട്ടുനിന്നു. 15 ദിവസത്തിനുള്ളിൽ പുതിയ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...