ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല. ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി. കുറ്റകൃത്യത്തിന്റെ വ്യാപ്തി പരിഗണിച്ചു ജാമ്യം അനുവദിക്കരുതെന്ന് ഇഡി അഭിഭാഷകനും, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കോടതിയിൽ വാദിച്ചു. കേസിൽ 10 പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. നേരത്തെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സംഭവത്തിൽ ആക്രമണവും ഗുഡാലോചനയും നടന്നിട്ടുണ്ടെന്നും പ്രതികൾ നടത്തിയത് ഗൗരവം ജനിപ്പിക്കുന്ന കുറ്റമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചിരുന്നു.

കൂടാതെ അക്രമ ദൃശ്യങ്ങൾ കോടതി കാണണമെന്ന സ്‌പെഷ്യൽ പ്രാസിക്യൂട്ടറുടെ വാദം അംഗീകരിച്ച കോടതി ദൃശ്യങ്ങൾ കണ്ട ശേഷമാണ് പ്രതികൾകളുടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്. കേസിൽ ഇ.ഡി ശക്തമായ വാദങ്ങൾ കോടതിയിൽ ഉന്നയിച്ചിരുന്നു. മുൻ പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്ച് കാരണം ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചതടക്കം വാദം നടക്കുമ്പോൾ ഇഡി കോടതിയിൽ ഉയർത്തിയിരുന്നു. ഒൻപത് പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചത്. ശ്രീജിത്, അനിൽ, ദിനീത്, രേവന്ത്, അമൽ, ദിനകർ, വിജയ്, ഷിജോ സലിം, നിഷാദ് എന്നീ ഒൻപത് പേരുടെ ജാമ്യ അപേക്ഷയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...