ഭക്ഷണത്തിന്റെ അളവ് കുറഞ്ഞു : ഇടുക്കിയിൽ ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം ; മൂന്ന് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : അടിമാലിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം. പാലക്കാട് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികൾ അറസ്റ്റിൽ. ഇന്നലെ രാത്രി 12 മണിക്ക് ആണ് സംഭവം. പാലക്കാട് സ്വദേശികളായ അരുൺ സോമൻ, അലി അക്ബർ, മുഹമ്മദ് റിയാസ് എന്നിവരാണ് അടിമാലി പോലീസിന്റെ പിടിയിലായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹോട്ടൽ ജീവനക്കാരൻ നിഷാദിനെ എറണാകുളം രാജഗിരി ആശുപത്രിയിൽ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മറ്റ് രണ്ടു ഹോട്ടൽ ജീവനക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റു. ടൂർ പാക്കേജറും വിനോദസഞ്ചാരികളും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് ഹോട്ടൽ ജീവനക്കാരുമായുള്ള സംഘർഷത്തിന് ഇടയാക്കിയത്.

പാലക്കാട് നിന്ന് 25 അംഗ സംഘമാണ് മൂന്നാറില്‍ വിനോദ സഞ്ചാരത്തിനായി എത്തിയത്. ഇവര്‍ക്ക് ഭക്ഷണം ക്രമീകരിച്ചിരുന്നത് അടിമാലിയിലെ ജെന്ന ഹോട്ടലിലായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ തന്നെ അല്‍ഫാമിന് വലിപ്പമില്ല, വൃത്തിയില്ല തുടങ്ങിയ പരാതികള്‍ വിനോദസഞ്ചാരികള്‍ ഉന്നയിച്ചു തുടങ്ങിയിരുന്നു. പിന്നീട് ടൂര്‍ പാക്കേജറിന് പണം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കം ഹോട്ടലിന് പുറത്തുണ്ടായി. ഇത് കണ്ട ഹോട്ടല്‍ മാനേജര്‍ ഹോട്ടലിന് മുന്‍പില്‍ വെച്ച് ബഹളം ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹോട്ടല്‍ മാനേജരെ വിനോദ സഞ്ചാരികളുടെ സംഘത്തിലെ മൂന്ന് പേര്‍ കല്ലു ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....