റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥത ; മുത്തൂറ്റ് ഫിന്‍ കോര്‍പ്പ് പണിതുനല്‍കിയ 6 വീടുകളും നശിക്കുന്നു ; കൂരയില്ലാതെ പാവങ്ങള്‍ പെരുമഴയത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെടുകാര്യസ്ഥതയുടെ പര്യായമായി റവന്യൂ വകുപ്പ്. ഉത്ഘാടന മാമാങ്കങ്ങളും വാഗ്ദാനങ്ങള്‍ക്കും ഒരു കുറവുമില്ല. 2018 ലെ പ്രളയത്തോടനുബന്ധിച്ച് മുത്തൂറ്റ് ഫിന്‍ കോര്‍പ്പ് കോഴഞ്ചേരി താലൂക്കിലേക്ക് 6 വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. നിര്‍ധനരും പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരുമായ പാവങ്ങള്‍ക്ക് നല്‍കേണ്ട വീട് ഇന്ന് കാട് കയറി നശിക്കുകയാണ്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് തങ്ങളുടെ സി.എസ്‌.ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്.

മെഴുവേലി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ അയത്തില്‍  6 വീടുകള്‍ പണി പൂര്‍ത്തിയാക്കിയെങ്കിലും എം.എല്‍.എയുടെയും മന്ത്രിമാരുടെയും നല്ല സമയം നോക്കി ഏറെനാള്‍ കാത്തിരുന്നാണ് താക്കോല്‍ കൈമാറിയത്. 2022 ഏപ്രില്‍ 25 നു പത്തനംതിട്ടയില്‍ നടന്ന പട്ടയമേളയിലാണ് മുത്തൂറ്റ് ഗ്രൂപ്പില്‍ നിന്നും റവന്യു അധികാരികള്‍ വീടുകള്‍ ഏറ്റെടുത്തത്. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും ഈ വീടുകള്‍ ആര്‍ക്കും നല്‍കിയില്ല. കാട് പിടിച്ച് ഇഴജന്തുക്കളുടെ താവളമായി ഇവിടം മാറി. വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറിത്തുടങ്ങി. വൈദ്യുതി കണക്ഷന്‍ പോലും എടുക്കുവാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞില്ല.

നിരവധി പാവങ്ങള്‍ തകര ഷെഡ്‌ കളിലും ടാര്‍പ്പാളിന്‍ ഷീറ്റുകള്‍ക്കടിയിലും അന്തിയുറങ്ങുമ്പോഴാണ്‌ ഈ കെടുകാര്യസ്ഥതയുടെ ഗൌരവം മനസ്സിലാകുന്നത്‌. ഗുണഭോക്താക്കളെ കണ്ടെത്തി ഇനിയും ഒരു ഉത്ഘാടന മാമാങ്കംകൂടി നടത്തുവാനുള്ള ഒരുക്കത്തിലാണ് ചിലര്‍. സ്വകാര്യ വ്യവസായി വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയിട്ടും ഗുണഭോക്താക്കളെ കണ്ടെത്തി അത് യഥാസമയം കൊടുക്കുന്നതില്‍ റവന്യു വകുപ്പ് പരാജയപ്പെട്ടു. ജനങ്ങളുടെ ഇത്തരം പ്രശ്നങ്ങളില്‍ ജില്ലാ കളക്ടര്‍ക്കും വലിയ താല്‍പ്പര്യം ഇല്ലെന്നുവേണം കരുതുവാന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...