വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ ; കോന്നിയില്‍ പൈപ്പ് പൊട്ടി രൂപപെട്ട കുഴി അപകടകെണിയായി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോന്നി സര്‍വ്വീസ് സഹകരണബാങ്കിന് മുന്നില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ പൊട്ടിയത് മൂലം സെന്‍ട്രല്‍ ജംഗ്ഷനില്‍ രൂപപ്പെട്ട കുഴി അപകടക്കെണിയാകുന്നു. ഓട നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് മാറ്റിയതിനെ തുടര്‍ന്നാണ് ഇവിടെ പൈപ്പ് ലൈന്‍ പൊട്ടിയത്. എന്നാല്‍ പൊട്ടിയ പൈപ്പ് ലൈന്‍ പുനഃസ്ഥാപിക്കാത്തത് മൂലം ഇവിടെ നിന്ന് ഒഴുകി ഇറങ്ങിയ വെള്ളം കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ കെട്ടി കിടന്ന് റോഡില്‍ വലിയ കുഴി രൂപപ്പെടുകയും ചെയ്തു.

നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡില്‍ നിരവധി ഇരുചക്ര വാഹനങ്ങളാണ് റോഡിലെ കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നത്. മാത്രമല്ല വാട്ടര്‍ അതോറിറ്റി ഓഫീസിന് മീറ്ററുകള്‍ മാത്രം അകലെയുള്ള ഈ കുഴി അധികൃതര്‍ നികത്താത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. നഗരമധ്യത്തില്‍ പൊട്ടിയ പൈപ്പ് ലൈന്‍ പുനഃസ്ഥാപിച്ച് കുഴി നികത്താന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ വലിയ അപകടങ്ങളാവും ഇവിടെ ജനങ്ങളെ കാത്തിരിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....