ക്യാമ്പസുകളെ തകര്‍ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു ; രാഹുല്‍രാജ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ക്യാമ്പസുകളെ മതപരമായും വര്‍ഗീയപരമായും തകര്‍ക്കുവാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എ ഐ എസ് എഫ് സംസ്ഥാന ജോ സെക്രട്ടറി രാഹുല്‍രാജ് പറഞ്ഞു. എ ഐ എസ് എഫ് കോന്നി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണാധികാരികളുടെ ജനവിരുദ്ധ നയങ്ങള്‍ നമ്മെ പുറകോട്ടടിക്കുകയാണ്.

ഒമിക്രോണ്‍ കാലത്ത് വിദ്യാഭ്യാസം ചെയ്യുന്നവരാണ് നിങ്ങള്‍. ഡിജിറ്റല്‍ ഡിവൈസുകള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്നത് വലിയ തെറ്റായി കണ്ടിരുന്നതാണ് പഴയ തലമുറ. എന്നാല്‍ കൊവിഡ് വ്യാപനം മൂലം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ ഇത് മാറി. ക്യാമ്പസുകളുടെ വിശാലമായ ലോകത്ത് നിന്ന് ഓണ്‍ലൈന്‍ ക്ലാസിലൂടെ നാല് ചുവരുകള്‍ക്കിടയില്‍ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ ഒതുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ ഐ എസ് എഫ് കോന്നി മണ്ഡലം പ്രസിഡന്റ് മിഥുന്‍ എസ് മധു അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സിലംഗം പി ആര്‍ ഗോപിനാഥന്‍, സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ രാജേഷ്, എ ഐ എസ് എഫ് ജില്ലാ ജോ സെക്രട്ടറി അനിജു, ജില്ലാ സെക്രട്ടറി ബിബിന്‍രാജു, സി പി ഐ കോന്നി ലോക്കല്‍ സെക്രട്ടറി എ ദീപകുമാര്‍, വിനീത് കോന്നി , എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി ഹനീഷ് കോന്നി, എ ഐ വൈ എഫ് മണ്ഡലം കമ്മറ്റിയംഗം പ്രശാന്ത് പാടം, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ആദര്‍ശ് ശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന എ ഐ എസ് എഫ് മണ്ഡലം കമ്മറ്റി ഭാരവാഹി തെരഞ്ഞെടുപ്പില്‍ അദര്‍ശ് ശ്രീ(സെക്രട്ടറി),മിഥുന്‍ എസ് മധു (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....