ബജാജ് പൾസർ 250 ഉടനെത്തും

For full experience, Download our mobile application:
Get it on Google Play

പൾസർ ശ്രേണിയിലേക്ക് ഇന്ത്യയിൽ പുതിയൊരു മോട്ടോർ സൈക്കിൾ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് ബജാജ് എന്നാണ് റിപ്പോര്‍ട്ട്. ബജാജ് പള്‍സര്‍ 250 ആണ് ഈ പുതിയ മോഡലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഒക്ടോബർ 28ന് ബജാജ് പൾസർ 250ന്‍റെ ലോഞ്ച് നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ബജാജ് പൾസർ 250 നേക്കഡ് (ബജാജ് പൾസർ 250 എഫ്) സെമി-ഫാറിംഗ്  എന്നിങ്ങനെ രണ്ട് എഡിഷനുകളാണ് അവതരിപ്പിക്കുക. ബജാജ് പൾസർ 250ൽ പൾസർ ശ്രേണിയിലെ ഏറ്റവും വലിയ ഡിസ്പ്ലേസ്മെന്റ് എഞ്ചിൻ ഫീച്ചർ ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ബജാജ് പൾസർ 250ന് കരുത്ത് നൽകുന്ന കെടിഎം 250 സിസി ഓയിൽ – കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനിൽ നിന്ന് 28 ബിഎച്ച്പി കരുത്തും 20 എൻഎം ടോർക്കും നൽകും.

ബൈക്കില്‍ ബജാജ് ഒരു സ്ലിപ്പർ ക്ലച്ച് ചേർക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ബജാജ് പൾസർ 250 ബൈക്കുകൾക്ക് 1.4 ലക്ഷത്തിലധി കമായിരിക്കും എക്സ് ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. മോട്ടോർ സൈക്കിളിന്റെ മൊത്തത്തിലുള്ള ആകർഷണം വർദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ മോണോ – ഷോക്ക് സസ്പെൻഷനും പുതിയ അലോയ് വീലുകളും ചേർത്തു കൊണ്ട് പുതിയ ബജാജ് പൾസർ 250ന്റെ ഫ്രെയിം ചെറുതായി മാറ്റാൻ സാധ്യതയുണ്ട്.

പുതിയ പ്ലാറ്റ്ഫോം പൾസർ 250 ലേക്ക് ഒരു പുതിയ സ്വിംഗ് ആം യൂണിറ്റും ചേർക്കും. 2018 മാർച്ച് മുതൽ ബജാജ് പൾസർ 250 പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ടെസ്റ്റിനിടെ പലതവണ പൾസർ 250യുടെ രണ്ട് മോഡലുകളും ക്യാമറകളില്‍ കുടുങ്ങിയിരുന്നു.

അടുത്തിടെ കാണാൻ കഴിഞ്ഞ പ്രൊഡക്ഷൻ മോഡലുകൾ പൾസർ 250  അവതരിപ്പിക്കുന്ന നിരവധി അപ്‌ഡേറ്റുകൾ പ്രദർശിപ്പിച്ചിരുന്നു. അതിൽ താഴ്ന്ന സ്ഥാനത്തുള്ള എൽഇഡി ഹെഡ്‌ലൈറ്റ് ഉള്ള ഗംഭീരമായ ബോഡി വർക്ക് ഉൾപ്പെടുന്നു. ഇന്ത്യന്‍ വിപണിയിൽ സുസുക്കി ജിക്‌സർ 250, യമഹ എഫ്‌സെഡ് 25 എന്നിവരായിരിക്കും പുത്തന്‍ പള്‍സറിന്‍റെ മുഖ്യ എതിരാളികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...