പൊന്തക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് തന്‍റെതെന്ന് സമ്മതിച്ച് യുവതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ തുമ്പോളിയിൽ പൊന്തക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് തന്‍റെതെന്ന് സമ്മതിച്ച് യുവതി. ഇതിന്‍റെ അടിസ്ഥാനത്തിൽ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും ഡിഎൻഎ പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി. യുവതിയും കുഞ്ഞും ഇപ്പോൾ ആലപ്പുഴ ബീച്ച് ആശുപത്രിയിൽ ചികിത്സിയിലാണ്. കുഞ്ഞിനെ യുവതിക്ക് കൈമാറണോ വേണ്ടയോ എന്ന കാര്യത്തിൽ ശിശുക്ഷേമ സമിതി തീരുമാനമെടുക്കും. കൂടാതെ കുഞ്ഞിനെ ഉപേക്ഷിക്കാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നകാര്യവും പോലീസ് പരിശോധിക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആക്രി വസ്തുക്കൾ പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ തുമ്പോളി ജംഗ്ഷന് സമീപം കുറ്റിക്കാട്ടിൽ പിഞ്ചു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് തിരച്ചില്‍ നടത്തിയതിനെ തുടർന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ ആലപ്പുഴയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുഞ്ഞിന്‍റെ ദേഹത്ത് ഉറുമ്പ് കടിയേറ്റിരുന്നു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തും പരിസരത്തുമായി പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമിത രക്തസ്രാവം മൂലം അവശയായ യുവതി ചികിത്സ തേടി ആശുപത്രിയിലെത്തിയതായി പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുവന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...