പശ്ചിമേഷ്യയിലെ പുതിയ നീക്കങ്ങൾ ; അഭിപ്രായ ഭിന്നതകൾക്കിടെ ട്രംപ് നെതന്യാഹുവിനെ വിളിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക നീക്കങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരു നേതാക്കളും തമ്മിലുള്ള നിരന്തര ആശയവിനിമയത്തിന്‍റെ ഭാഗമായാണ് ട്രംപ് പശ്ചിമേഷ്യയിലെ പുതിയ നീക്കങ്ങൾ നെതന്യാഹുവിനെ അറിയിച്ചതെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ചർച്ചയിൽ തുർക്കിയുടെ പുതിയ നിലപാടുകളിൽ നെതന്യാഹു കടുത്ത ആശങ്ക പ്രകടിപ്പിച്ചു. തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗനും അദ്ദേഹത്തിന്റെ ആളുകളും ഇസ്രയേലിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്ന് നെതന്യാഹു ആരോപിച്ചു. കൂടാതെ ഇസ്രയേൽ അതിർത്തികളിൽ സുരക്ഷാ മേഖലകൾ വേണമെന്ന തുർക്കിയുടെ ആവശ്യത്തെയും അദ്ദേഹം ശക്തമായി എതിർത്തു.

തുർക്കിക്ക് അമേരിക്കൻ എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള നീക്കമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ മറ്റൊരു തർക്ക വിഷയം. ഇത്തരമൊരു ആയുധക്കച്ചവടം മേഖലയിലെ സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്ന ഇസ്രയേലിന്റെ വാദം തുർക്കി പ്രസിഡന്റ് തള്ളിക്കളഞ്ഞു. ഇത് വെറുമൊരു വ്യാജപ്രചാരണം മാത്രമാണെന്നാണ് എർദോഗൻ വ്യക്തമാക്കിയത്. എന്നാൽ നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് യുദ്ധവിമാനങ്ങൾ വിൽക്കരുതെന്ന് നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...