നിയമസഭയിൽ നിന്നും എംഎൽഎയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി ; മുൻ എംഎൽഎയുടെ പിഎ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ മുൻ പിഎ മസൂദ് കെ വിനോദ് അറസ്റ്റിൽ. നിയമസഭയിൽ നിന്നും എംഎൽഎയുടെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയ മസൂദ് കെ വിനോദിനെ അന്തിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. നിയമസഭയിൽ നിന്ന് ഓവർടൈം ഡ്യൂട്ടി അലവൻസായി 85,400 രൂപ വ്യാജ രേഖയുണ്ടാക്കി തട്ടിയ കേസിലാണ് അറസ്റ്റ്. എംഎൽഎയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് പണം തട്ടിയത്. മസൂദിനെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് അറസ്റ്റ്. 2021 – 2024 കാലയളവിലാണ് മസൂദ് തട്ടിപ്പ് നടത്തിയിരുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിം നിയമസഭ രേഖകൾ മൂലം പരാതി നൽകിയതിൽ 2024 ൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും 2025 മാർച്ച് മാസത്തോടെ അന്തിക്കാട് പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിരുന്നു.

ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്ന മസൂദ് കെ വിനോദിനെ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 15 വർഷത്തോളം സിപിഐ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനിൽ കുമാറിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു മസൂദ്. സി സി മുകുന്ദൻ സിപിഐയുമായി തെറ്റിയതും മസൂദിന്റെ പേരിലാണ്. പ്രതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...